കോഴിക്കോട്: പാനൂർ മൻസൂർ കൊലപാതകത്തിൽ സിപിഎം ഉന്നതതല ഗൂഢാലോചന നടത്തിയെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ലോക്കൽ സെക്രട്ടറി അനൂപിനെ ചോദ്യം ചെയ്‌താൽ എല്ലാം പുറത്ത് വരും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരീന്ദ്രൻ്റെ അറിവോടെയാണ് ഗൂഢാലോചന നടന്നത്. മുഖ്യ പ്രതി സുഹൈലിൻ്റെ വീട് സിപിഎം നേതാക്കൾ വൃത്തിയാക്കിയതിൽ ദുരൂഹതയുണ്ട്. ഈ വീട്ടിലാണ് ബോംബ് നിർമ്മാണം നടന്നതെന്ന് കരുതുന്നതെന്നും ഫിറോസ് ആരോപിച്ചു.
Read more: മൻസൂർ വധം: അന്വേഷണത്തിന് ഐപിഎസുകാരന്‍ വേണമെന്ന് ചെന്നിത്തല
സിപിഎം സമ്മർദ്ദത്തിൽ പുതിയ അന്വേഷണ സംഘത്തിനും മുന്നോട്ട് പോകാൻ പറ്റുന്നില്ല. പ്രതിയായ രതീഷിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നും മാധ്യമങ്ങൾക്ക് പോലും രതീഷിൻ്റെ വീട്ടിൽ പോകാൻ വിലക്കുണ്ടെന്നും ഫിറോസ് പറഞ്ഞു. കൊലയാളികൾക്ക് സഹായം നൽകാൻ സിപിഎം കണ്ണൂരിൽ പണപ്പിരിവ് നടത്തുകയാണെന്നും പി കെ ഫിറോസ് കോഴിക്കോട് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.