ETV Bharat / state

രാമനാട്ടുകരയിലെ വാഹനാപകടത്തില്‍ ദുരൂഹതയെന്ന് പൊലീസ്

തിങ്കളാഴ്ച പുലർച്ചെയാണ് കോഴിക്കോട് രാമനാട്ടുകരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് യുവാക്കൾ മരിച്ചത്.

രാമനാട്ടുകരയിലെ വാഹനാപകടം  രാമനാട്ടുകരയിലെ വാഹനാപകടത്തിൽ അഞ്ച് യുവാക്കൾ മരിച്ചു  കോഴിക്കോട് വാഹനാപകടം  ദുരൂഹതയെന്ന് പൊലീസ്  വാഹനാപകടത്തിൽ ദുരൂഹതയെന്ന് പൊലീസ്  kozhikode accident news  five killed in kozhikode accident  ramanattukara accident  mystery in ramanattukara accident
രാമനാട്ടുകരയിലെ വാഹനാപകടം; ദുരൂഹതയെന്ന് പൊലീസ്
author img

By

Published : Jun 21, 2021, 11:00 AM IST

Updated : Jun 21, 2021, 2:07 PM IST

കോഴിക്കോട്: രാമനാട്ടുകര വൈദ്യരങ്ങാടിയിൽ വാഹനപടത്തിൽ അഞ്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ദുരൂഹത. പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ അഞ്ച് പേരും കരിപ്പൂരിൽ നിന്ന് മടങ്ങവെയാണ് അപകടമുണ്ടായിരിക്കുന്നത്. കരിപ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുന്നതിന് പകരം ഇവർ എന്തിന് രാമനാട്ടുകരയിലെത്തി എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.

രാമനാട്ടുകരയിലെ വാഹനാപകടത്തില്‍ ദുരൂഹതയെന്ന് പൊലീസ്

അടിമുടി ദുരൂഹത

അപകട സമയത്ത് ഈ കാറിനൊപ്പം ഉണ്ടായിരുന്ന ഇന്നോവ കാറിലെ ആറ് പേരെ ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. മറ്റൊരു വാഹനത്തിൽ ഉണ്ടായിരുന്നവരെ കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്. കരിപ്പൂരിൽ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എത്തിയതാണെന്നാണ് ഇന്നോവ കാറിലുള്ളവർ പറയുന്നതെങ്കിലും പലരും പറയുന്ന മൊഴികളിൽ പൊരുത്തക്കേടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ എവി ജോർജ് വ്യക്തമാക്കി. മരിച്ചവരടക്കം രാവിലെ അപകട സ്ഥലത്ത് കാണപ്പെട്ടവരെ കുറിച്ച് പാലക്കാട് പൊലീസും അന്വേഷണം ആരംഭിച്ചു.

ആദ്യമണിക്കൂറുകളിൽ ഇത് സാധാരണ അപകടമാണെന്നാണ് കരുതിയത്. മരിച്ചവരുടെ പശ്ചാത്തലം അന്വേഷിച്ചപ്പോഴാണ് ദുരൂഹത ഉയർന്നത്. എന്തിനാണ് ഇവരിവിടെ എത്തിയതെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. മരിച്ച യുവാക്കളിൽ ചിലർക്ക് ചില കേസുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് സൂചന നൽകുന്നുണ്ട്.

നിരവധി ചോദ്യങ്ങൾ

സ്വർണ്ണക്കടത്ത്, കുഴൽപ്പണ ക്വട്ടേഷൻ ബന്ധങ്ങളാണ് പൊലീസ് അന്വേഷിക്കുന്നത്. കൊടും വളവായിട്ടും എന്തിന് അമിത വേഗതയിൽ വാഹനം ഓടിച്ചു, കൂടെയുണ്ടായിരുന്ന വാഹനങ്ങളിൽ ഉള്ളവർക്ക് ഇവരുമായുള്ള ബന്ധം, വിമാനത്താവളത്തിൽ ഇറക്കി എന്ന് പറയപ്പെടുന്നത് ആരെയാണ്, അവിടെ എന്തെങ്കിലും അസ്വാഭാവികത ഉണ്ടായോ, തുടങ്ങി നിരവധി ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് പൊലീസ്.

Also Read: രാമനാട്ടുകരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു

ചെർപ്പുളശ്ശേരി വല്ലപ്പുഴ സ്വദേശി മുഹമ്മദ് ഷഹീർ (26), നാസർ (28) മുളയങ്കാവ് സ്വദേശി താഹിർ ഷാ (23), അസൈനാർ (32), സുബൈർ (27)എന്നിവരാണ് അപകടത്തിൽ മരിച്ചത്. രാമനാട്ടുകരയ്ക്കടുത്തുള്ള പുളിയഞ്ചോട് ഉണ്ടായ അപകടത്തിൽ ബൊലേറോ ജീപ്പ് പൂർണമായും തകർന്നിരുന്നു. അ‍ഞ്ച് പേരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. മലപ്പുറം പാണ്ടിക്കാട് നിന്ന് സിമന്‍റ് കയറ്റി, കോഴിക്കോട് നാദാപുരത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയാണ് കാറിൽ വന്നിടിച്ചത്.

Last Updated : Jun 21, 2021, 2:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.