കോഴിക്കോട്: കൊയിലാണ്ടിയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവങ്ങൂര്‍ റാഷിദ കോട്ടേജില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്‌ദുൾ മനാഫ് (47) ആണ് മരിച്ചത്. ലോറിയിടിച്ച് ബൈക്കിൽ നിന്നു തെറിച്ച് റോഡിൽ വീണ മനാഫിൻ്റെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങുകയായിരുന്നു. ഇരുവാഹനങ്ങളും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ലോറി കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
ALSO READ:കൊടകര കുഴൽപ്പണക്കേസ് : ബിജെപി ജില്ല ട്രഷറർ കെ ജി കർത്തയെ ചോദ്യം ചെയ്തു