കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജി എംഎൽഎ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും. വിജിലൻസിൻ്റെ നോട്ടിസ് ഷാജി കൈപ്പറ്റി. അതിനിടെ ഷാജിയുടെ വീടുകളിൽ നിന്ന് പരിശോധനയിൽ കണ്ടെത്തിയ പണത്തിന്‍റെയും സ്വര്‍ണത്തിന്‍റെയും രേഖകളുടെയും വിശദാംശങ്ങള്‍ വിജിലൻസ്, കോടതിയിൽ സമർപ്പിച്ചു.
വിശദമായ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. കോഴിക്കോട് വിജിലൻസ് എസ്പി ശശിധരന്‍റെ നേതൃത്വത്തിലായിരുന്നു ഏപ്രിൽ 13ന് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരെയും വീടുകളിൽ പരിശോധന നടത്തിയത്.
ഷാജിയുടെ അഴീക്കോട് ചാലാട്ടെ വീട്ടിൽ നിന്ന് അരക്കോടിയോളം രൂപയും കോഴിക്കോട് മാലൂർകുന്നിലെ വീട്ടിൽ നിന്ന് വിദേശകറൻസികളും സ്വർണാഭരണങ്ങളും വിജിലൻസ് പിടിച്ചെടുത്തിരുന്നു.