കോഴിക്കോട്: കോടഞ്ചേരിയില്‍ പ്രണയ വിവാഹിതയായ ജോയ്‌സ്‌നയെ ഹാജരാക്കാൻ പൊലീസിന് ഹൈക്കോടതി നിര്‍ദേശം. ജോയ്‌സ്‌നയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് ജോസഫ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പ്രകാരമാണ് നിര്‍ദേശം. കോഴിക്കോട് റൂറൽ പൊലീസ് മേധാവി, കോടഞ്ചേരി പൊലീസ് ഇൻസ്പെക്ടർ എന്നിവർക്കാണ് കോടതി നിർദേശം നല്‍കിയത്.
മകളെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് നേരത്തെയും പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് താമരശ്ശേരി കോടതിയില്‍ ഹാജരായ ജോയ്‌സ്‌ന തന്‍റെ ഇഷ്‌ടപ്രകാരമാണ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് വ്യക്തമാക്കി. തുടര്‍ന്ന് ഷെജിനൊപ്പം പോവാന്‍ കോടതി അനുവദിക്കുകയുമായിരുന്നു.
എന്നാല്‍ മകളെ തട്ടികൊണ്ടുപോയി ചതിയില്‍പെടുത്തുകയായിരുന്നെന്നാണ് പിതാവിന്‍റെ വാദം. സംസ്ഥാന പൊലിസില്‍ വിശ്വാസമില്ലെന്നും സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിരുന്നു. ഇരുവരുടെയും വിവാഹ ശേഷം ഇതിനെതിരെ ലൗ ജിഹാദ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിവാദങ്ങളുയര്‍ന്നതോടെ ജില്ല വിട്ട ജോയ്‌സ്‌നയും ഷെജിനും ആലപ്പുഴയിലെ ബന്ധുവിന്‍റെ വീട്ടിലാണ് താമസിക്കുന്നത്.
also read: 'പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹം, അത്ര മാത്രം'; നിലപാട് വ്യക്തമാക്കി ജോയ്‌സനയും ഷെജിനും