കോഴിക്കോട്: മുസ്ലിംലീഗിലെ ഹരിത 'വിപ്ലവ'ത്തില്‍ ഒത്തുതീർപ്പ് ചർച്ച 'ഹരിത' നേതാക്കൾ തള്ളിയെന്ന് സൂചന. വനിത കമ്മിഷനിൽ നൽകിയ പരാതി പിൻവലിക്കില്ല. ബുധനാഴ്ച നടത്തിയ ചർച്ചയിൽ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും ഹരിത നേതാക്കൾ നിലപാട് എടുത്തതായി സൂചന. അതേസമയം, ഇത് സംബന്ധിച്ച് വാർത്ത കുറിപ്പ് ഇറക്കാനോ പരസ്യ പ്രതികരണത്തിനോ ഇല്ലെന്നാണ് വനിത നേതാക്കളുടെ നിലപാട്.
"വെടി നിർത്തൽ സംബന്ധിച്ച് ആശയക്കുഴപ്പം"
മുസ്ലീംലീഗിനെ പ്രതിക്കൂട്ടിലാക്കിയ ഹരിത വിവാദത്തില്‍ ആരോപണവിധേയരും പരാതിക്കാരുമായി മുസ്‌ലിം ലീഗ് നേതാക്കൾ ബുധനാഴ്ച രാത്രി 12 മണി വരെ മാരത്തൺ സന്ധി സംഭാഷണം നടത്തിയfരുന്നു. ഇതേതുടർന്ന് വനിത നേതാക്കൾക്ക് എതിരെ സഭ്യേതര പരാമർശം നടത്തിയ MSF നേതാക്കൾ ഫേസ്ബുക്കിലൂടെ ഖേദപ്രകടനം നടത്താൻ തീരുമാനമായിരുന്നു.
also read: MSF സ്ത്രീവിരുദ്ധ പരാമര്‍ശം; നടപടി ഖേദത്തില്‍ ഒതുക്കി, ഹരിതയുടെ പരാതി പിൻവലിക്കാൻ നിര്‍ദേശം
MSF നേതാക്കള്‍ക്കെതിരെ ഹരിത നേതാക്കള്‍ വനിത കമ്മിഷന് നല്‍കിയ പരാതി പിന്‍വലിക്കാൻ ലീഗ് നേതാക്കള്‍ നിര്‍ദേശിച്ചു. ഹരിതയുടെ പ്രവർത്തനം തുടരാൻ അനുവദിക്കും. എം.കെ മുനീർ, ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അനുരഞ്ജന ചർച്ച. അതേസമയം, ഈ ഒത്തു തീർപ്പ് ചർച്ച ഫലം കണ്ടില്ലെന്നാണ് ഹരിത നേതാക്കൾ നല്‍കുന്ന വിവരം.