ETV Bharat / state

ന്യായ് പദ്ധതിയിലൂടെ കേരളത്തിലെ സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കും; രാഹുൽ ഗാന്ധി - സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കും

കേന്ദ്രത്തിൽ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താനും കേരളത്തിൽ അക്രമകാരികളെ തോൽപ്പിക്കാനും യുഡിഎഫ് അധികാരത്തിലെത്തണമെന്ന് രാഹുല്‍ ഗാന്ധി.

economic sector in Kerala  Nyay project  Rahul Gandhi  ന്യായ് പദ്ധതി  സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കും  രാഹുൽ ഗാന്ധി
ന്യായ് പദ്ധതിയിലൂടെ കേരളത്തിലെ സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിക്കും; രാഹുൽ ഗാന്ധി
author img

By

Published : Apr 2, 2021, 7:36 PM IST

Updated : Apr 2, 2021, 7:52 PM IST

കോഴിക്കോട്‌: കേരളത്തിൽ സാമ്പത്തികരംഗം സ്തംഭ‌നാവസ്ഥയിലാണന്നും തൊഴിലില്ലായ്മ രൂക്ഷമാണന്നും രാഹുൽ ഗാന്ധി എംപി. ന്യായ് പദ്ധതിയിലൂടെ സാമ്പത്തിക രംഗം പുനരുജ്ജീവിപ്പിച്ച് തൊഴിലില്ലായ്മ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടരഞ്ഞിയിൽ യുഡിഎഫ് സ്ഥാനാർഥി സി.പി.ചെറിയ മുഹമ്മദിൻ്റെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അധികാരത്തിലെത്തിയാൽ വയനാട് മണ്ഡലത്തിലെ വിനോദസഞ്ചാര മേഖലക്ക് പുത്തൻ ഉണർവ് നൽകാൻ പ്രത്യേക പാക്കേജ് നടപ്പാക്കും. വയനാടിൻ്റെ വികസനത്തിനായി താൻ നിരവധി തവണ കേരള സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. പക്ഷെ ഒന്നും തന്നെ ചെയ്യാൻ തയ്യാറായില്ല. എന്നാൽ വയനാടിൻ്റെ വികസനത്തിനായി തൻ്റെ കൈകൾ ബന്ധിപ്പിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

വർഗീയത വളർത്താനാണ് കേന്ദ്ര സർക്കാർ ശ്രമം. കേന്ദ്രത്തിൽ ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താനും കേരളത്തിൽ അക്രമകാരികളെ തോൽപ്പിക്കുന്നതിനും യുഡിഎഫ് അധികാരത്തിലെത്തണം. വയനാട് മെഡിക്കൽ കോളജിൻ്റെ പേരിൽ ബോർഡ് വെച്ചതല്ലാതെ മറ്റൊന്നും നടന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. നേരത്തെ കൂടരഞ്ഞി ബസ്റ്റാൻ്റിലെത്തിയ രാഹുൽ ഗാന്ധി തുറന്ന വാഹനത്തിൽ നിന്നാണ് പ്രവർത്തകരോട് സംസാരിച്ചത്. കെ.സി.വേണുഗോപാൽ, ഡിസിസി പ്രസിഡൻ്റ് യു. രാജീവൻ മാസ്റ്റർ, സി.കെ കാസിം, സി.ജെ ആൻ്റണി, എം.ടി.അഷ്റഫ്, കെ.ടി.മൻസൂർ തുടങ്ങിയവർ സംസാരിച്ചു.

Last Updated : Apr 2, 2021, 7:52 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.