ETV Bharat / state

ആഹ്ളാദ പ്രകടനത്തിനുള്ള തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഡി.വൈ.എഫ്.ഐ - Election result

കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ആഘോഷ പരിപാടികൾ മാറ്റിവച്ചതോടെയാണ് അതിനുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

clt  കോഴിക്കോട്  ബേപ്പൂരിലെ ആഹ്ലാദ പ്രകടനങ്ങൾ  നിയമസഭാ തെരഞ്ഞെടുപ്പ്  Election  Election result  Chief Minister's Disaster Relief Fund

author img

By

Published : May 5, 2021, 10:21 PM IST

കോഴിക്കോട്: തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബേപ്പൂരിലെ ആഹ്ളാദ പ്രകടനങ്ങൾക്കായി കരുതിയ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി ആഘോഷ പരിപാടികൾ മാറ്റിവച്ചതോടെയാണ് പണം കൊവിഡ് ദുരിതാശ്വാസത്തിനായി നല്‍കിയത്.

സ്വരൂപിച്ച പണം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ. ഷഫീഖിൽ നിന്ന് നിയുക്ത എം.എൽ.എ അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. ചടങ്ങിൽ ജില്ല സെക്രട്ടറി വി. വസീഫ് ,എൽ ഡി എഫ് മണ്ഡലം സെക്രട്ടറി എം. ഗിരീഷ് ,ബ്ലോക്ക് പ്രസിഡണ്ട് എം അനൂപ്, ജില്ല കമ്മിറ്റി അംഗം എം.സമീഷ്, സി. സന്ദേശ് എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.