ETV Bharat / state

പരാധീനതകളില്‍ വലഞ്ഞ് തളി ക്ഷേത്ര പരിസരം

author img

By

Published : Dec 26, 2019, 7:25 PM IST

Updated : Dec 26, 2019, 8:35 PM IST

തളിയുടെ പരിസരത്തെ പ്രശ്‌നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികാരികളുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

തളി ക്ഷേത്ര പരിസരം  തളി ക്ഷേത്രം  കോഴിക്കോട് തളി ക്ഷേത്രം  Thali Temple  Thali Temple kozhikode
തളി ക്ഷേത്ര പരിസരം

കോഴിക്കോട്: നൂറ്റാണ്ടുകളുടെ സാംസ്‌കാരിക പൈതൃകമുള്ള തളി ക്ഷേത്ര പരിസരം നാൾക്കുനാൾ നശിക്കുന്നു. തളി ഭാഗത്തേക്ക് വരുന്ന കണ്ടംകുളം റോഡ് ടാർ ചെയ്‌തിട്ട് അഞ്ചുവർഷത്തോളമായി. നിലവില്‍ റോഡിന് നടുവിൽ മാത്രമാണ് ടാറിട്ട ഭാഗം അവശേഷിക്കുന്നത്. കുടിവെള്ള പൈപ്പിനും കേബിളിനുമായി കുത്തിപ്പൊളിച്ച റോഡ് ടാർ ഇടാതെ മൂടിയിരിക്കുകയാണ്.

മാലിന്യ സംസ്‌കണത്തിന്‍റെ പേരില്‍ കണ്ടംകുളം ജൂബിലി ഹാൾ പരിസരത്ത് കൂട്ടിയിട്ട മാലിന്യവും അതില്‍ നിന്നുയരുന്ന ദുര്‍ഗന്ധവും പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു. മൂന്നുമാസമായി ഇവിടുത്തെ മാലിന്യം സംസ്‌കരിച്ചിട്ട്. മാലിന്യം നീക്കംചെയ്യാൻ അധികാരികളോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യ ചാക്കിൽ നിന്ന് ഉയരുന്ന ദുർഗന്ധം കാരണം കൂടുതൽ ബുദ്ധിമുട്ടുന്നത് സമീപത്തുള്ള വീട്ടുകാരും ടെമ്പോ സ്റ്റാൻഡ് ഡ്രൈവർമാരുമാണ്.

പരാധീനതകളില്‍ വലഞ്ഞ് തളി ക്ഷേത്ര പരിസരം

സന്ധ്യമയങ്ങിയാൽ ജൂബിലി ഹാളിന്‍റെ പരിസരം സാമൂഹ്യവിരുദ്ധരുടെ ഇടത്താവളം കൂടിയാണ്. തളിയിലേക്കുള്ള കണ്ടംകുളം റോഡ് കഴിഞ്ഞ് സി.വി നാരായണ അയ്യർ റോഡിലേക്ക് കടന്നാൽ ഇരുവശത്തും സ്ലാബ് ഇട്ടു മൂടാത്ത അഴുക്കുചാലാണ്. ആഴമുള്ള ഓവുചാൽ നിർമിക്കുകയോ നിലവിലുള്ള ഓവുചാൽ സ്ലാബ് ഇട്ടു മൂടുകയോ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. തളിയുടെ പരിസരത്തെ പ്രശ്‌നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ട് നാളിതുവരെയായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നുള്ള വാഗ്‌ദാനങ്ങൾ മാത്രമാണ് അധികാരികളിൽ നിന്നും ലഭിക്കുന്നതെന്നും പ്രദേശവാസികൾ പറയുന്നു.

Intro:കോഴിക്കോടിൻ്റെ പൈതൃക പട്ടികയിലുള്ള തളി ക്ഷേത്രപരിസരം ദുർഗന്ധം വമിക്കുന്ന ചുറ്റുപാടായി മാറിയിരിക്കുകയാണ്. തകർന്ന റോഡും സ്ലാബ് ഇടാത്ത അഴുക്കുചാലും പ്രദേശത്തിൻറെ തീരാശാപമായിരിക്കുകയാണ്.

Body:നൂറ്റാണ്ടുകളുടെ സാംസ്കാരികപൈതൃകം ഉള്ള തളി ക്ഷേത്ര പരിസരം നാൾക്കുനാൾ നശിച്ചുകൊണ്ടിരിക്കുകയാണ്. തളി ഭാഗത്തേക്ക് വരുന്ന കണ്ടംകുളം റോഡ് ടാർ ചെയ്തിട്ട് അഞ്ചുവർഷമായി. റോഡിനു നടുവിൽ മാത്രമാണ് ടാറിട്ട ഭാഗം അവശേഷിക്കുന്നത്. കുടിവെള്ള പൈപ്പിനും കേബിളിനുമായി കുത്തിപ്പൊളിച്ച റോഡ് ടാർ ഇടാതെ മൂടിയിരിക്കുകയാണ്. ഇതിൻറെ അടുത്താണ് കണ്ടംകുളം ജൂബിലി ഹാൾ. പരിസരത്ത് ദുർഗന്ധം ഒഴുകുന്ന മുഖ്യ സ്രോതസ്സ് ജൂബിലി ഹാളിൽ നിന്നാണ്. ജൂബിലി ഹാൾ വളപ്പിൽ സ്ഥാപിച്ച മാലിന്യ സംസ്കരണ പ്ലാനിൽ സംസ്കരിക്കാനായി കൊണ്ടിട്ട മാലിന്യങ്ങൾ ചുറ്റുമുള്ളവർക്ക് വളരെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. മാലിന്യ പ്ലാൻ്റിൻ്റെ അടുത്താണ് ടെമ്പോ സ്റ്റാൻും. മൂന്നുമാസമായി ഇവിടുത്തെ മാലിന്യം സംസ്കരിച്ചിട്ട്. മാലിന്യം നീക്കംചെയ്യാൻ അധികാരികളോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മാലിന്യ ചാക്കിൽ നിന്ന് ഉയരുന്ന ദുർഗന്ധം കാരണം കൂടുതൽ ബുദ്ധിമുട്ടുന്നത് സമീപത്തുള്ള വീട്ടുകാരും ടെമ്പോ സ്റ്റാൻഡ് ഡ്രൈവർമാരും ആണ്.

byte

അലി കോയ, മൊയ്തീൻകുട്ടി ( ഡ്രൈവർമാർ)

സന്ധ്യമയങ്ങിയാൽ ജൂബിലി ഹാളിൻ്റെ പരിസരം സാമൂഹ്യവിരുദ്ധരുടെ താവളംകൂടിയാണ്. തളി യിലേക്കുള്ള കണ്ടംകുളം റോഡ് കഴിഞ്ഞു സി വി നാരായണ അയ്യർ റോഡിലേക്ക് കടന്നാൽ ഇരുവശത്തും സ്ലാബ് ഇട്ടു മൂടാത്ത അഴുക്കുചാൽ ആണ് . ഇതിൻറെ ദുർഗന്ധവും തളി പരിസരത്തെ മലിനമാക്കി ഇരിക്കുകയാണ്. മഴക്കാലത്ത് ഓവുചാൽ നിറഞ്ഞ് മലിനജലം ഒഴുകുന്നത് പതിവാണ് ഇവിടെ. ഇരുവശത്തുനിന്നും വാഹനം വന്നാൽ വഴിമാറി കൊടുത്താൽ അഴുക്കുചാലിൽ വീഴും എന്ന കാര്യം ഉറപ്പാണ്. ആഴമുള്ള ഓവുചാൽ നിർമിക്കുകയോ നിലവിൽ ഉള്ള ഓവുചാൽ സ്ലാബ് ഇട്ടു മൂടുകയോ ചെയ്യണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. തളി യുടെ പരിസരത്തെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട് നാളിതുവരെയായിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും എന്നുള്ള വാഗ്ദാനങ്ങൾ മാത്രമാണ് അധികാരികളിൽ നിന്നും ലഭിക്കുന്നതെന്ന് പ്രദേശത്തുള്ളവർ പറയുന്നത് .

Conclusion:.
Last Updated : Dec 26, 2019, 8:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.