കോഴിക്കോട്: സംസ്ഥാന ബജറ്റിൽ വ്യാപാരി വിഭാഗത്തിന് യാതൊരു ആനുകൂല്യങ്ങളും സർക്കാർ നൽകിയില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി.നസറുദീൻ. ബജറ്റ് പ്രസംഗം വ്യാപരിവർഗത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.വൻകിടക്കാർക്ക് വേണ്ടി ചെറുകിടക്കാരെ ഇല്ലാതാക്കുന്നതാണ് ഈ ബജറ്റ്. ഒരു കൊല്ലത്തേക്ക് മാത്രം പ്രഖ്യാപിച്ച പ്രളയസെസ്സ് ഇനിയും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ പ്രത്യക്ഷ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നസറുദീൻ പറഞ്ഞു
ബജറ്റിൽ വ്യാപാരി വിഭാഗത്തിന് ആനുകൂല്യങ്ങൾ നൽകിയില്ലെന്ന് ടി.നസറുദീൻ - കേരള വാർത്ത
ബജറ്റ് പ്രസംഗം വ്യാപരിവർഗത്തോടുള്ള വെല്ലുവിളിയാണ്. വൻകിടക്കാർക്ക് വേണ്ടി ചെറുകിടക്കാരെ ഇല്ലാതാക്കുന്നതാണ് ഈ ബഡ്ജറ്റെന്നും ടി.നസറുദീൻ