ETV Bharat / state

മിച്ച ഭൂമി കേസ്‌; മാധ്യമ വാർത്തകൾ വസ്‌തുതാ വിരുദ്ധം, പ്രതികരിച്ച്‌ ജോർജ് എം തോമസ് - മിച്ച ഭൂമി മറിച്ച് വിറ്റു

George M Thomas reacts മിച്ച ഭൂമി മറിച്ച് വിറ്റതായി ലാൻഡ് ബോർഡ് റിപ്പോർട്ട് പുറത്തുവന്ന മാധ്യമ വാർത്തകൾക്കെതിരെ പ്രതികരിച്ച്‌ മുൻ എംഎൽഎ ജോർജ് എം തോമസ്

George M Thomas reacts  Surplus land case  മിച്ച ഭൂമി മറിച്ച് വിറ്റു  ജോർജ് എം തോമസ്
George M Thomas reacts
author img

By ETV Bharat Kerala Team

Published : Jan 6, 2024, 5:11 PM IST

മാധ്യമ വാർത്തകൾക്കെതിരെ പ്രതികരിച്ച്‌ ജോർജ് എം തോമസ്

കോഴിക്കോട്: മുൻ തിരുവമ്പാടി എംഎൽഎ ജോർജ് എം തോമസിന്‍റെ പേരിൽ ഇപ്പോൾ ഉയർന്നിട്ടുള്ള വിവാദങ്ങളും വാർത്തകളും തികച്ചും വസ്‌തുത വിരുദ്ധമാണെന്നും അവാസ്‌തവമാണെന്നും ജോർജ് എം തോമസ്
വ്യക്തമാക്കി (George M Thomas reacts against media reports).

സർക്കാറിലേക്ക് കണ്ടു കെട്ടേണ്ട മിച്ച ഭൂമി മുൻ എംഎൽഎ മറിച്ച് വിറ്റതായി ലാൻഡ് ബോർഡ് റിപ്പോർട്ട് പുറത്തുവന്നതിനോട് (Surplus land case) പ്രതികരിക്കുകയായിരുന്നു ജോർജ് എം തോമസ്. തന്‍റെ പിതാവിന്‍റെ പേരിൽ 29 ഏക്കർ ഭൂമി ഉണ്ടായിരുന്നു എന്നതായിരുന്നു ആദ്യത്തെ കരട് റിപ്പോർട്ടിൽ ലാൻഡ് ബോർഡ് ചൂണ്ടിക്കാണിച്ചിരുന്നത്.

പിന്നീട് കുമാരനല്ലൂരിലെ ഏഴര ഏക്കറും ജേഷ്‌ഠന്‍റെ പേരിൽ 1978 ൽ പട്ടയം ലഭിച്ച ആറ് ഏക്കർ ഭൂമിയും
1971 ൽ അച്ഛനും അമ്മയും വാങ്ങിയ ഭൂമിയും എല്ലാം ഈ 29 ഏക്കറിൽ കിഴിവ് ചെയ്യേണ്ട ഭൂമിയാണ്.
അങ്ങനെ കിഴിവ് ചെയ്‌താൽ പിന്നെ അവശേഷിക്കുന്നത് ഏതാണ്ട് അഞ്ചര ഏക്കർ ഭൂമി മാത്രമാണെന്നും
ജോർജ്ജ് എം തോമസ് അറിയിച്ചു.

തന്‍റെ പേരിൽ ഇന്നുള്ള നാല് ഏക്കർ ഭൂമിക്ക് 1978 ൽ തന്നെ പട്ടയം ലഭിച്ചതാണ്. ആ പട്ടയം റദ്ദ് ചെയ്യാനുള്ള ഒരു നടപടിയും ലാൻഡ് ബോർഡ് ഇതുവരെ സ്വീകരിച്ചിട്ടില്ല. കൂടാതെ സുപ്രീംകോടതി വിധി ഉള്ളതു കൊണ്ട് അത് റദ്ദ് ചെയ്യാൻ പറ്റുകയുമില്ല. താൻ മിച്ച ഭൂമി കയ്യേറുകയോ തിരിമറി ചെയ്യുകയോ കൈവശം വയ്ക്കുകയോ ഒന്നും ഇതുവരെ ചെയ്‌തിട്ടില്ല. ലാൻഡ് ബോർഡിന്‍റെ തീരുമാനത്തെ സ്വാധീനിക്കുന്ന വിധത്തിലാണ് ഇപ്പോൾ വാർത്തകൾ വന്നുകൊണ്ടിരിക്കുന്നതെന്നും ജോർജ്ജ് എം തോമസ് പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ ഒന്നും തന്നെ തന്‍റെ ഭാഗം കേൾക്കാൻ പോലും ഇതുവരെ തയ്യാറായിട്ടില്ലെന്നും ഇപ്പോൾ മറുപടിയുമായി വന്നത് തന്‍റെ പാർട്ടിയുടെ അറിവോടും സമ്മതത്തോടെയുമാണെന്നും മുൻ എംഎൽഎ ജോർജ് എം തോമസ് പറഞ്ഞു. തന്‍റെ കൈയ്യിൽ മിച്ച ഭൂമി ഉണ്ടെന്ന് തെളിയിച്ചാൽ അത് സർക്കാറിന് തിരികെ നൽകാൻ തയ്യാറാണെന്നും ജോർജൻ തോമസ് പറഞ്ഞു.

നിലവിൽ സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെ ഉയർന്ന വിവാദങ്ങളെയും അച്ചടക്ക ലംഘനങ്ങളെയും തുടർന്ന് പാർട്ടിയിൽ നിന്നും സസ്പെൻഷൻ നടപടി നേരിടുകയാണ്. സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടി ആയിരുന്ന ജോർജ് എം തോമസ്.

മിച്ചഭൂമി കേസില്‍ പിവി അന്‍വര്‍: മിച്ചഭൂമി കേസില്‍ ലാന്‍ഡ് ബോര്‍ഡിനെ തെറ്റിദ്ധരിപ്പിക്കാന്‍ പിവി അന്‍വര്‍ എംഎല്‍എ വ്യാജരേഖ ചമച്ചെന്ന ഓതറൈസ്‍ഡ് ഓഫിസറുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. പിന്നാലെ ഭൂപരിധി ലംഘിച്ച് കൈക്കലാക്കിയ 6.25 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡിൻ്റെ ഉത്തരവിട്ടു (26/09/23). കോഴിക്കോടും പാലക്കാടുമായുള്ള ഭൂമിയാണ് തിരിച്ചുപിടിക്കുക.

ALSO READ: മിച്ചഭൂമി കേസ് : പിവി അന്‍വര്‍ കൈക്കലാക്കിയ 6.25 ഏക്കർ ഭൂമി തിരിച്ചുപിടിക്കാൻ ലാൻഡ് ബോർഡിൻ്റെ ഉത്തരവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.