ETV Bharat / state

കാലുമാറി ശസ്‌ത്രക്രിയ; ഇടത് കാലിന് പകരം വലത് കാലില്‍, ഡോക്‌ടര്‍ക്കെതിരെ പരാതി

കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്‌ത്രക്രിയ. കക്കോടി സ്വദേശി സജ്‌നയാണ് പരാതിയുമായെത്തിയത്. ആശുപത്രിയിലെ ഓര്‍ത്തോ മേധാവിയായ ഡോ. ബഹിര്‍ഷാനെതിരെയാണ് പരാതി. ഒരു വര്‍ഷം ഡോക്‌ടറുടെ ചികിത്സയിലാണ് സജ്‌ന. തെറ്റ് പറ്റിയെന്ന് ഡോക്‌ടര്‍.

wrong operation  Surgical error in Kozhikode National hospital  കാലുമാറി ശസ്‌ത്രക്രിയ  ഇടത് കാലിന് പകരം വലത് കാലില്‍  ഡോക്‌ടര്‍ക്കെതിരെ പരാതി  കോഴിക്കോട് നാഷണല്‍ ആശുപത്രി  കാലുമാറി ശസ്‌ത്രക്രിയ  ഓര്‍ത്തോ മേ  കോഴിക്കോട് വാര്‍ത്തകള്‍  കോഴിക്കോട് ജില്ല ആശുപത്രി  കോഴിക്കോട് പുതിയ വാര്‍ത്തകള്‍  kerala news updates  latest news in kerala
നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്‌ത്രക്രിയ
author img

By

Published : Feb 22, 2023, 6:19 PM IST

Updated : Feb 22, 2023, 7:10 PM IST

നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്‌ത്രക്രിയ

കോഴിക്കോട്: അറുപതുകാരിയുടെ കാലുമാറി ശസ്‌ത്രക്രിയ നടത്തിയതായി പരാതി. പരിക്കേറ്റ ഇടത് കാലിന് പകരം ശസ്‌ത്രക്രിയ നടത്തിയത് വലത് കാലിന്. കക്കോടി സ്വദേശി സജ്‌നയാണ് നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ മേധാവിയായ ഡോ. ബഹിര്‍ഷാനെതിരെ പരാതിയുമായെത്തിയത്.

വാതിലിനിടയില്‍ കുടുങ്ങി ഇടത് കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി സജ്‌ന ഡോക്‌ടര്‍ ബഹിര്‍ഷാനിന്‍റെ ചികിത്സയിലാണ്. എന്നാല്‍ ഏതാനും ദിവസമായി കാലിന് വേദന വര്‍ധിച്ചതോടെയാണ് കാലില്‍ ശസ്‌ത്രക്രിയ നടത്തണമെന്ന് ഡോക്‌ടര്‍ അറിയിച്ചത്. തുടര്‍ന്ന് ഇന്നലെയാണ് ശസ്‌ത്രക്രിയ നടത്തിയത്.

ഇന്നലെ നടന്ന ശസ്‌ത്രക്രിയയിലെ പിഴവ് ഡോക്‌ടര്‍ അറിയുന്നത് ശസ്‌ത്രക്രിയയ്‌ക്ക് ശേഷം ഡോക്‌ടര്‍ പറയുമ്പോഴാണ്. സംഭവത്തില്‍ പരാതിയുയര്‍ന്നതോടെ ഡോക്‌ടര്‍ തെറ്റ് പറ്റിയെന്ന് കുടുംബത്തോട് ഏറ്റുപറഞ്ഞതായി സജ്‌നയുടെ കുടുംബം പറയുന്നു. വിഷയത്തില്‍ ആശുപത്രി അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Last Updated : Feb 22, 2023, 7:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.