കോഴിക്കോട്: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിൽ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം രണ്ടാംവാരം തുടരുന്നു. ജില്ലയിൽ നിരത്തുകളിലും പൊതു ഇടങ്ങളിലും പൊലീസിന്‍റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
അത്യാവശ്യ യാത്രകൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് പ്രത്യേക നിർദേശം നൽകിയിട്ടുള്ളതിനാൽ അനാവശ്യ യാത്രകൾ പൊലീസ് തടഞ്ഞു. രേഖകൾ കാണിക്കുന്നവർക്ക് മാത്രമാണ് യാത്രാനുമതി നൽകുന്നത്.
അതേസമയം കെ.എസ്.ആർ.ടി.സി ദീർഘ ദൂര സർവീസുകൾ നടത്തി. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. റസ്റ്റോറന്‍റുകളിൽ പാർസൽ സൗകര്യം മാത്രമേ അനുവദിക്കുകയുള്ളൂ. നഗരവീഥികൾ എല്ലാം കഴിഞ്ഞ ലോക്ക്‌ഡൗൺ ദിനങ്ങൾക്ക് സമാനമായി ഒഴിഞ്ഞ സ്ഥിതിയിലാണ്.
ALSO READ: സംസ്ഥാനത്ത് ഇന്ന് ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം