കോഴിക്കോട്: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി സർക്കാർ ഞായറായ്ച ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കോഴിക്കോട് പൂർണം. രണ്ടാം തരംഗവ്യാപനത്തിന് ശേഷം ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ഞായറാഴ്‌ച നിയന്ത്രണമേര്‍പ്പെടുത്തിയത്.
ജില്ലയിൽ നിരത്തുകളിലും പൊതു ഇടങ്ങളിലും പൊലിസിന്‍റെ നേതൃത്വത്തിൽ പരിശോധനയും ശക്തമാക്കിയിരുന്നു. എന്നാൽ പൊലിസുകാരുടെ എണ്ണത്തിലും പരിശോധന കേന്ദ്രങ്ങളുടെ എണ്ണത്തിലും മുൻ തവണകളെ അപേക്ഷിച്ച് കുറവ് പ്രകടമാണ്.
അത്യാവശ്യ യാത്രകൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് പ്രത്യേക നിർദേശം നൽകിയിരുന്നതിനാൽ അനാവശ്യ യാത്രകൾ പൊലിസ് തടഞ്ഞു. രേഖകൾ കാണിച്ചവർക്ക് മാത്രമാണ് യാത്രാനുമതി നൽകിയത്.കെ.എസ്.ആർ.ടി.സി ദീർഘ ദൂര സർവീസുകളും നടത്തി.
also read: സി.പി.എം ജില്ല സമ്മേളനത്തിൽ പങ്കെടുത്ത മുരളി പെരുന്നെല്ലി എം.എൽ.എക്ക് കൊവിഡ്
ഏതാനും ചില സ്വകാര്യ ബസുകളും സർവീസ് നടത്തി. അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും എല്ലാം തുറന്നില്ല. റസ്റ്റോറന്‍റുകളിൽ പാർസൽ സൗകര്യം മാത്രമേ അനുവദിച്ചുള്ളു. നഗര വീഥികൾ എല്ലാം കഴിഞ്ഞ ലോക് ഡൗൺ കാലത്തെ ഓർമിപ്പിക്കുന്ന വിധം ഒഴിഞ്ഞു തന്നെ കിടന്നു.