കോഴിക്കോട്: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിയോഗ്യമാക്കിയ നിലങ്ങളിൽ കൊയ്‌ത്തിറക്കാൻ ആളില്ല. തരിശ് നിലങ്ങളിൽ നെല്ല് വിളഞ്ഞ് കൊയ്ത്തിന് പാകമായിക്കഴിഞ്ഞു. കൊയ്യാൻ ആളെ കിട്ടാതെ പ്രയാസത്തിലാണ് കർഷകർ. നെൽമണികൾ കൊഴിഞ്ഞു വീണുതുടങ്ങിയ സാഹചര്യത്തിൽ കൊയ്‌ത്തിറക്കാൻ സർക്കാർ യന്ത്രം ലഭ്യമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് തരിശിട്ട വയലുകൾ കൃഷിയോഗ്യമാക്കിയത്. വിവിധയിനം നെല്ലുകൾ വിളഞ്ഞു കഴിഞ്ഞു. ജയക്കും സുരേഖക്കും വൈശാഖിനും പുറമെ ബിരിയാണി അരിവരെ വിത്തിറക്കി. ഇതര സംസ്ഥാന തൊഴിലാളികളടക്കം കൃഷിപ്പണിക്ക് സന്നദ്ധരാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ഇത്രയധികം നിലത്ത് കൊയ്‌ത്തിറക്കാൻ കൊയ്‌ത്ത് യന്ത്രം തന്നെ വേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്.