ETV Bharat / state

അധ്യാപകർ പരീക്ഷയെഴുതിയ സംഭവം; വിദ്യാർഥികളുടെ മൊഴിയെടുത്തു

അധ്യാപകർ പരീക്ഷ എഴുതിയത് തങ്ങൾക്കറിയില്ലെന്ന് വിദ്യാർഥികൾ മൊഴി നൽകി

അധ്യാപകർ പരീക്ഷയെഴുതിയ സംഭവം: വിദ്യാർഥികളുടെ മൊഴിയെടുത്തു
author img

By

Published : May 14, 2019, 11:18 AM IST

കോഴിക്കോട്: നീലേശ്വരം ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർ പരീക്ഷയെഴുതിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികളുടെ മൊഴിയെടുത്തു. അധ്യാപകർ പരീക്ഷ എഴുതിയത് തങ്ങൾക്കറിയില്ലെന്ന് വിദ്യാർഥികൾ മൊഴി നൽകി. വിദ്യാഭ്യാസ വകുപ്പ് പരീക്ഷ വിഭാഗം ഹയർസെക്കൻഡറി ജോയിന്‍റ് ഡയറക്ടർ ഡോ എസ്എസ് വിവേകാനന്ദൻ, ഡിഡി ആർ ഗോകുലകൃഷ്ണൻ, സൂപ്രണ്ട് അപർണ എന്നിവർ രാവിലെ പത്തോടെ സ്കൂളിൽ നേരിട്ടെത്തിയാണ് വിദ്യാർഥികളുടെ മൊഴിയെടുത്തത്.

സംഭവത്തിൽ ആരോപണ വിധേയരായ പരീക്ഷ ചീഫ് സൂപ്രണ്ടും സ്കൂള്‍ പ്രിന്‍സിപ്പലുമായ കെ റസിയ, പരീക്ഷയെഴുതിയ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷ ഡെപ്യൂട്ടി ചീഫ് പി കെ ഫൈസല്‍ എന്നിവര്‍ക്കെതിരെ മുക്കം പൊലീസ് കേസെടുത്തിരുന്നു. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സ്കൂളിന്‍റെ നൂറുശതമാനം വിജയത്തിന് വേണ്ടിയാണ് വിദ്യാർഥികൾക്കായി പരീക്ഷ എഴുതിയതെന്ന് വെളിപ്പെടുപ്പെടുത്തലുമായി അധ്യാപകൻ രംഗത്തെത്തിയിരുന്നു. എന്നാൽ താൻ നന്നായി പഠിച്ചാണ് പരീക്ഷയെഴുതിയതെന്നും അധ്യാപകന്‍ പരീക്ഷയെഴുതിയത് അറിഞ്ഞില്ലെന്നും വിദ്യാര്‍ഥി പറഞ്ഞു.

Intro:അധ്യാപകർ പരീക്ഷയെഴുതിയ സംഭവത്തിൽ വിദ്യാർഥികളുടെ മൊഴിയെടുത്തു

Body:നീലേശ്വരം ഹയർസെക്കൻഡറി സ്കൂളിൽ സ്കൂളിലെ അധ്യാപകർ പരീക്ഷയെഴുതിയ സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിദ്യാർഥികളുടെ മൊഴിയെടുത്തു. വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ വിഭാഗം ഹയർസെക്കൻഡറി ജോയിൻറ് ഡയറക്ടർ ഡോ എസ്.എസ്. വിവേകാനന്ദൻ, ഡിഡി ആർ. ഗോകുലകൃഷ്ണൻ, സൂപ്രണ്ട് അപർണ എന്നിവർ രാവിലെ പത്തോടെ സ്കൂളിൽ നേരിട്ടെത്തിയാണ് വിദ്യാർത്ഥികളുടെ മൊഴിയെടുത്തത്. അധ്യാപകർ പരീക്ഷ എഴുതിയത് തങ്ങൾക്കറിയില്ല എന്നാണ് വിദ്യാർഥികളുടെ മൊഴി.

Conclusion:സംഭവവുമായി ബന്ധപ്പെട്ടു ഇന്നലെയാണ് മുക്കം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. 3 അധ്യാപകർക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇടിവി ഭാരത് കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.