ETV Bharat / state

ഗാന്ധി മുതല്‍ കലാം വരെ; സോപ്പില്‍ വിരിയും കുഞ്ഞന്‍ ശില്‍പങ്ങള്‍

author img

By

Published : Oct 19, 2019, 9:19 PM IST

Updated : Oct 19, 2019, 10:03 PM IST

സോപ്പിൽ കുഞ്ഞന്‍ ശില്‍പങ്ങള്‍ തീർത്ത് വിസ്‌മയിപ്പിക്കുകയാണ് തിരുവനന്തപുരം സ്വദേശിയും ആനിമേഷന്‍ അധ്യാപകനുമായ സി.ജി ബിജു

ഗാന്ധി മുതല്‍ കലാം വരെ; സോപ്പില്‍ വിരിയും കുഞ്ഞന്‍ ശില്‌പങ്ങൾ

കോഴിക്കോട്:ഗുജറാത്ത് സ്ട്രീറ്റിലെ ഗുദാം ആർട്ട് ഗാലറിക്ക് ഇപ്പോൾ വിവിധതരം സോപ്പുകളുടെ ഗന്ധമാണ്. ബിജുവിന്‍റെ കരവിരുതില്‍ വിരിഞ്ഞ സോപ്പുശില്‍പങ്ങളില്‍ നിന്നുമുയരുന്ന ഗന്ധം. ശില്‍പകലയിലെ വ്യത്യസ്‌തമായൊരു ചുവടുവെപ്പാണ് തിരുവനന്തപുരം സ്വദേശിയും ആനിമേഷന്‍ അധ്യാപകനുമായ സി.ജി ബിജുവിന്‍റേത്. സോപ്പിൽ വളരെ സൂക്ഷ്മമായി രൂപരേഖ വരച്ചാണ് ബിജു ശില്‍പങ്ങള്‍ തീര്‍ക്കുന്നത്. ഇതുവരെ മുന്നൂറിൽപരം ശിൽപങ്ങളാണ് ഇത്തരത്തില്‍ നിർമിച്ചിരിക്കുന്നത്. ഇതില്‍ എണ്‍പതിലധികം സോപ്പുശില്‍പങ്ങള്‍ പ്രദര്‍ശനത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒപ്പം ബിജുവിന്‍റെ മൂവായിരത്തിലേറെയുള്ള ഫോട്ടോകളിൽ നിന്നും തെരഞ്ഞെടുത്ത 50 ഫോട്ടോകളുടെ പ്രദർശനവുമുണ്ട്.

ഗാന്ധി മുതല്‍ കലാം വരെ; സോപ്പില്‍ വിരിയും കുഞ്ഞന്‍ ശില്‍പങ്ങള്‍

ഗാന്ധിജിയും അബ്‌ദുൽകലാമും ദൈവങ്ങളുമടക്കം നിരവധി രൂപങ്ങളാണ് അതിസൂക്ഷ്‌മതയോടെ നിർമിച്ചിരിക്കുന്നത്. മണൽ, സ്പോഞ്ച്, തെർമോകോൾ, പെൻസിൽ തുടങ്ങിയവയിൽ നിന്നും ശിൽപങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ശിൽപങ്ങൾ നിര്‍മിക്കണമെന്ന ആഗ്രഹത്തോടെയാണ് സോപ്പുശില്‍പങ്ങള്‍ നിർമിക്കാൻ ആരംഭിച്ചതെന്ന് ബിജു പറഞ്ഞു. സോപ്പുശില്‍പങ്ങള്‍ നിര്‍മ്മിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് ഇവ സൂക്ഷിക്കുന്നതിന്. അതിനാൽ ഓരോ ശില്‍പങ്ങളും പ്രത്യേകമായി നിര്‍മിച്ച ചില്ലുപെട്ടികളിലാണ് സൂക്ഷിക്കുന്നത്. ഖത്തർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ സോപ്പുശില്‍പങ്ങളുടെ പ്രദർശനം നടത്തിയിട്ടുണ്ട്. ഗുദാം ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന സോപ്പ് കാര്‍വിങ് ശില്‍പ പ്രദര്‍ശനം ഇരുപതിന് സമാപിക്കും.

Intro:സോപ്പിൽ കുഞ്ഞു ശില്പങ്ങൾ തീർത്ത് വിസ്മയം ആവുകയാണ് ബിജുവിൻ്റെ സോപ്പ് കാർവി പ്രദർശനം. കോഴിക്കോട് ഗുജറാത്ത് സ്ട്രീറ്റിലെ ഗുദാം ആർട്ട് ഗാലറിയിൽ ആണ് സോപ്പ് കാർവി പ്രദർശനം നടക്കുന്നത്.

Body:ശിൽപ കലയിൽ നിന്ന് വ്യത്യസ്തമായ ഒരു ചുവടുവെപ്പാണ് ബിജുവിൻ്റെ സോപ്പ് കാർവി ശിൽപ പ്രദർശനം. കുളിക്കാനുള്ള സോപ്പിൽ വളരെ സൂക്ഷ്മമായി രൂപരേഖ വരച്ചാണ് ശില്പങ്ങൾ ഉണ്ടാക്കുന്നത്. മുന്നൂറിൽ കൂടുതൽ ശിൽപങ്ങളാണ് ബിജു നിർമ്മിച്ചിരിക്കുന്നത്. അതിൽ എൺപതിൽപരം ശില്പങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടെ ബിജുവിൻ്റെ മൂവായിരത്തിലേറെയുള്ള ഫോട്ടോകളിൽ കളിൽ നിന്നും തെരഞ്ഞെടുത്ത 50 ചിത്രങ്ങളുടെ പ്രദർശനവും ഉണ്ട്. ഗാന്ധിജിയുടെയും അബ്ദുൽകലാമിൻ്റെയും ദൈവങ്ങളുടെയും പിശാചിൻ്റെയും ദേശ സ്നേഹത്തിൻറെയും തുടങ്ങി നിരവധി രൂപങ്ങളാണ് അതി സൂക്ഷ്മതയോടെ നിർമ്മിച്ചിരിക്കുന്നത്. സാധാരണ മണൽ, സ്പോഞ്ച്, തെർമോകോൾ, പെൻസിൽ തുടങ്ങിയവയിൽ നിന്നും ശിൽപങ്ങൾ നിർമ്മിച്ചിട്ടുണ്ടെങ്ങിലും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ശിൽപങ്ങൾ ചെയ്യണം എന്ന ആഗ്രഹത്തോടെയാണ് സോപ്പ് കാർവി ശില്പങ്ങൾ നിർമ്മിക്കാൻ ആരംഭിച്ചതെന്ന് ബിജു പറഞ്ഞു.

byte

Dr.Biju.C.G

സോപ്പ് കാർവി ശില്പങ്ങൾ ഉണ്ടാക്കുന്നതിനേക്കാൾ ബുദ്ധിമുട്ടുണ്ടാണ് സൂക്ഷിച്ചുവയ്ക്കാൻ അതിനാൽ ഓരോ ശില്പങ്ങളും പ്രത്യേകമായി ഗ്ലാസ്സുകൊണ്ട് ബോക്സ് ഉണ്ടാക്കി അതിൽ സൂക്ഷിക്കുകയാണ് ആണ്. ഖത്തർ, തിരുവനന്തപുരം, കോഴിക്കോട് എന്നീ സ്ഥലങ്ങളിൽ സോപ്പ് കാർവി പൊതു പ്രദർശനം നടത്തിയിട്ടുണ്ട്. ചില പ്രത്യേക ത വിഷയങ്ങളെ അടിസ്ഥാനമാക്കിയും ശിൽപങ്ങൾ നിർമ്മിച്ചിട്ടുണ്ട് എന്ന് ബിജു പറഞ്ഞു. തിരുവനന്തപുരം സ്വദേശിയായ ബിജു സി. ജി വിസ്മയ അനിമേഷൻ അക്കാദമിയിലെ അധ്യാപകനാണ്. പ്രദർശനം 20-ന് സമാപിക്കും

Conclusion:.
Last Updated : Oct 19, 2019, 10:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.