ETV Bharat / state

നിഖാബ് ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക് നിയമസഹായം: എസ്കെഎസ്എസ്എഫ്

വിദ്യാർഥികൾക്ക് ക്യാമ്പസുകളിൽ നിഖാബ് ധരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിയമ സഹായം ഉറപ്പുവരുത്തുമെന്ന് എസ്കെഎസ്എസ്എഫ്.

സത്താർ പന്തല്ലൂർ
author img

By

Published : May 13, 2019, 5:14 PM IST

കോഴിക്കോട്: ക്യാമ്പസുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച എംഇഎസ് സർക്കുലറിനെ നിയമപരമായി നേരിടാൻ എസ്കെഎസ്എസ്എഫ്. നിഖാബ് ധരിച്ച് ക്യാമ്പസിൽ എത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കു നിയമ സഹായം ഉറപ്പ് വരുത്താനാണ് എസ്കെഎസ്എസ്എഫ് തീരുമാനം. ഇതിനായി അഭിഭാഷകരുടെ പാനൽ രൂപീകരിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ അറിയിച്ചു. വിദ്യാർഥികൾക്ക് നിഖാബ് ധരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ അതിനു നിയമ സഹായം ഉറപ്പുവരുത്താൻ മാത്രമാണ് സംഘടന മുന്നോട്ടു വരുന്നതെന്നും സത്താർ പന്തല്ലൂർ വ്യക്തമാക്കി.

നിഖാബ് ധരിക്കാൻ നിയമസഹായവുമായി എസ്കെഎസ്എസ്എഫ്

സമാന താല്‍പര്യമുള്ള സംഘടനകൾ രംഗത്തെത്തിയാൽ അവരുമായി കൂടിച്ചേർന്നായിരിക്കും ഹെൽപ് ഡസ്ക് പ്രവർത്തനം ഉൾപ്പെടെ നടത്തുക എന്നും എസ്കെഎസ്എസ്എഫ് വ്യക്തമാക്കുന്നു.

Intro:നിക്കാബ് ധരിച്ച് ക്യാമ്പസിൽ എത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് നിയമസഹായം ഉറപ്പുവരുത്തുമെന്ന് എസ്കെഎസ്എസ്എഫ്

Body:ക്യാമ്പസുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച എം ഇ എസിന്റെ സർക്കുലറിനെ നിയമപരമായി നേരിടാൻ എസ്കെഎസ്എസ്എഫ്. നിഖാബ് ധരിച്ചു ക്യാമ്പസിൽ എത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കു നിയമ സഹായം ഉറപ്പ് വരുത്താനാണ് എസ്കെഎസ്എസ്എഫ് തീരുമാനം. ഇതിനായി അഭിഭാഷകരുടെ പാനൽ രൂപീകരിച്ചതായി സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ അറിയിച്ചു. വിദ്യാർത്ഥികളുടെ സഹായത്തിനായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഹെൽപ് ഡസ്ക് പ്രവർത്തനം ആരംഭിക്കാൻ തീരുമാനമായതായും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ എം എസ് എസുമായി ചർച്ച ചെയ്തിട്ടില്ല എന്നാൽ വിദ്യാർത്ഥികൾ നിഖാബ് ധരിക്കണമെന്ന് എസ്കെഎസ്എസ്എഫ് പറയുന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും ഒരു വിദ്യാർത്ഥിക്ക് ടാബ് ധരിക്കണമെന്ന് എന്ന് ആഗ്രഹമുണ്ടെങ്കിൽ അതിനു നിയമ പരിരക്ഷ ഉറപ്പുവരുത്താൻ മാത്രമാണ് സംഘടന മുന്നോട്ടു വരുന്നതെന്നും സത്താർ പന്തല്ലൂർ പറഞ്ഞു.

byte

Conclusion:വിഷയത്തിൽ സമ്മാന സംഘടനകൾ രംഗത്തെത്തിയാൽ അവരുമായി കൂടിച്ചേർന്ന് ആയിരിക്കും ഹെൽപ് ഡസ്ക് പ്രവർത്തനം ഉൾപ്പെടെ നടത്തുക എന്നും എസ് കെ എസ് എസ് എഫ് വ്യക്തമാക്കുന്നു.

ഇടിവി ഭാരത് കോഴിക്കോട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.