കോഴിക്കോട്: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. ഒമ്പത് പേരെ കാണാനില്ല. ബോട്ടില്‍ 14 പേരുണ്ടായിരുന്നതായാണ് വിവരം. രണ്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. നവ മംഗലാപുരം തീരത്ത് നിന്നും 43 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടം.
-
In a swift sea-air #SAR operation @IndiaCoastGuard deployed 03 #ICG ships & aircraft to search for 14 fishermen of IFB ‘Rabah’ approx 43 NM west #NewMangalore #today. 02 crew found, search for other crew in progress.@DefenceMinIndia @Min_FAHD @shipmin_india @SpokespersonMoD
— Indian Coast Guard (@IndiaCoastGuard) April 13, 2021 " class="align-text-top noRightClick twitterSection" data="
">In a swift sea-air #SAR operation @IndiaCoastGuard deployed 03 #ICG ships & aircraft to search for 14 fishermen of IFB ‘Rabah’ approx 43 NM west #NewMangalore #today. 02 crew found, search for other crew in progress.@DefenceMinIndia @Min_FAHD @shipmin_india @SpokespersonMoD
— Indian Coast Guard (@IndiaCoastGuard) April 13, 2021In a swift sea-air #SAR operation @IndiaCoastGuard deployed 03 #ICG ships & aircraft to search for 14 fishermen of IFB ‘Rabah’ approx 43 NM west #NewMangalore #today. 02 crew found, search for other crew in progress.@DefenceMinIndia @Min_FAHD @shipmin_india @SpokespersonMoD
— Indian Coast Guard (@IndiaCoastGuard) April 13, 2021
ഇന്നലെ രാത്രിയോടെയാണ് സംഭവം. ബോട്ടിനെ ഇടിച്ചത് ചരക്കു കപ്പലാണെന്നാണ് കോസ്റ്റ് ഗാര്‍ഡ് നല്‍കുന്ന വിവരം. കാണാതായവര്‍ക്കുള്ള തെരച്ചില്‍ നാവിക - വ്യോമസേന വിഭാഗം സംയുക്തമായി തുടരുകയാണ്. ബോട്ടിലുണ്ടായിരുന്നവരില്‍ ഏഴ് പേര്‍ തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളും മറ്റുള്ളവര്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുമാണ്. ഇടിയുടെ ആഘാതത്തിൽ ബോട്ട് പൂർണമായും തകർന്നുവെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ബേപ്പൂർ സ്വദേശി ജാഫറിന്‍റെ ഉടമസ്ഥതയിലുള്ള ഐ.എസ്.ബി റബ്ബ എന്ന പേരുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്.