ETV Bharat / state

കോഴിക്കോട് മാളിലെ ലൈംഗികാതിക്രമം: അന്വേഷണം ആരംഭിച്ച് പൊലീസ് - SEXUAL ASSAULT AGAINST WOMEN IN PUBLIC

പുതിയ സിനിമയുടെ പ്രമോഷനിടെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ എത്തിയപ്പോഴാണ് യുവ നടിമാർക്കെതിരെ നേരെ ലൈംഗികാതിക്രമം നടന്നത്.

sexual assault young actresses  KOZHIKODE  STARTED INVESTIGATION  പൊലീസ് അന്വേഷണം ആരംഭിച്ചു  യുവനടിമാർക്ക് നേരെ ലൈംഗികാതിക്രമം  ഹൈലൈറ്റ് മാളിൽ  കോഴിക്കോട് കമ്മീഷണർ  പന്തീരങ്കാവ് പൊലീസ്  പുതിയ സിനിമയുടെ പ്രമോഷൻ  ലൈംഗികാതിക്രമം  SEXUAL ASSAULT AGAINST WOMEN IN PUBLIC  SEXUAL HARASSMENT
യുവനടിമാർക്ക് നേരെ ലൈംഗികാതിക്രമം; പൊലീസ് അന്വേഷണം ആരംഭിച്ചു
author img

By

Published : Sep 28, 2022, 11:45 AM IST

കോഴിക്കോട്: ഹൈലൈറ്റ് മാളിൽ യുവ നടിമാർക്കെതിരെ നടന്ന ലൈം​ഗിക അതിക്രമത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. നടിമാരിൽ ഒരാളും സിനിമ നിർമാതാക്കളും കോഴിക്കോട് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. പന്തീരങ്കാവ് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ദൃശ്യങ്ങൾ പരിശോധിച്ച് ഉപദ്രവിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടങ്ങി. മാളിലെ ജീവനക്കാരെയും ചോദ്യം ചെയ്യും. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി എത്തിയപ്പോഴാണ് രണ്ട് യുവനടിമാർക്കു നേരെ അതിക്രമം നടന്നത്.

ആൾക്കൂട്ടത്തിനിടയിൽവച്ച് ചിലര്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കയറി പിടിച്ച ഒരാളെ നടിമാരിൽ ഒരാൾ തല്ലുകയും ചെയ്‌തു. അതിക്രമത്തിന് ഇരയായ നടിമാരിൽ ഒരാൾ സമൂഹമാധ്യമത്തിൽ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്.

Read more:യുവനടിമാർക്ക് നേരെ ലൈംഗികാതിക്രമം; ദുരനുഭവം ഫേസ്‌ബുക്കിൽ പങ്കുവച്ച് നടിമാര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.