ETV Bharat / state

Scissors in Stomach Case | ഹര്‍ഷിന കേസ് : ഡോക്‌ടര്‍മാരെയും നഴ്‌സുമാരെയും അറസ്റ്റ് ചെയ്‌തേക്കും ; പ്രതികൾക്ക് നോട്ടിസ് - ഹർഷിന കേസ്

Harshina Case | Accused may be Jailed for Two Years | മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് രണ്ടുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍

harshina follow  Harshina Case  Harshina Case Doctors arrest  ഹർഷിന  ഹർഷിന കേസ്  കോഴിക്കോട് മെഡിക്കല്‍ കോളേജ്
Doctors and Nurses may Face Arrest in Harshina Case
author img

By ETV Bharat Kerala Team

Published : Sep 2, 2023, 11:39 AM IST

Updated : Sep 2, 2023, 3:40 PM IST

കോഴിക്കോട് : പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് സ്വദേശിനി ഹർഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം ( Scissors in Stomach Case ) കുടുങ്ങിയ കേസിൽ ഹാജരാകാൻ പ്രതികൾക്ക് പൊലീസ് നോട്ടിസ് അയച്ചു (The police have sent notices to the accused to appear in the Harshina case). രണ്ട് ഡോക്ടർമാർ രണ്ട് നഴ്‌സുമാർ എന്നിവരോട് അന്വേഷണ ഉദ്യോഗസ്ഥനായ കോഴിക്കോട് മെഡി. കോളജ് അസി. കമ്മിഷണർ കെ സുദർശന് മുമ്പാകെ ഹാജരാകാനാണ് നിർദേശം. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എ സി പി പറഞ്ഞു.

മഞ്ചേരി മെഡിക്കൽ കോളജിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ രമേശൻ സി കെ, നിലവിൽ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡോ ഷഹന എം, കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ നഴ്സുമാരായ രഹന എം, മഞ്ജു കെ ജി എന്നിവരാണ് പ്രതികൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹർഷിനയുടെ മൂന്നാമത്തെ പ്രസവത്തിന് ശസ്ത്രക്രിയ നടത്തിയ സംഘത്തിലുണ്ടായിരുന്നവരാണ് ഇവരെല്ലാം. പ്രതികളുടെ മൊഴി രേഖപ്പെടുത്തി അറസ്റ്റ് ചെയ്യാനാണ് പൊലീസ് നീക്കം. മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ​

​കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാമെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ നിയമോപദേശം. ഇതിന്‍റെ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിലാക്കുകയാണ് പൊലീസ്. ഇന്നലെയാണ് അന്വേഷണ സംഘം പുതുക്കിയ പ്രതിപ്പട്ടിക കുന്ദമംഗലം കോടതിയിൽ‌ സമർപ്പിച്ചത്. ഇപ്പോൾ പ്രതികളായ നാലു പേരേയും നേരത്തെ തന്നെ ചോദ്യം ചെയ്‌തിരുന്നു. ​പരാതി പ്രകാരം നേരത്തെ പ്രതി ചേർത്തിരുന്ന മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം മുൻ സുപ്രണ്ട്, യൂണിറ്റ് മേധാവിമാരായിരുന്ന രണ്ടു ഡോക്ടർമാർ എന്നിവരെ സംഭവത്തിൽ പങ്കില്ലെന്ന് കണ്ട് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.

​2017ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയെ തുടർന്നാണ് ഹർഷിനയുടെ വയറ്റിൽ കത്രികയ്ക്ക് സമാനമായ ആർട്ടറി ഫോർസെപ്‌സ് എന്ന ശസ്ത്രക്രിയ ഉപകരണം കുടുങ്ങുന്നത്. പിന്നീട് 2022 സെപ്റ്റംബർ 17 നാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുതന്നെ ഹർഷിനയുടെ വയറ്റിൽ നിന്ന് ഉപകരണം പുറത്തെടുക്കുന്നത്. ഇതിനിടെ അഞ്ച് വർഷമാണ് ഹർഷിനയ്ക്ക് വയറ്റിൽ കത്രികയുമായി കഴിയേണ്ടിവന്നത്.

ഇക്കഴിഞ്ഞ മെയ് 22 നാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജിന് (Medical College, Kozhikode) മുന്നിൽ അനിശ്ചിത കാല സത്യഗ്രഹ സമരം തുടങ്ങിയത്. ഇതിനിടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖർ ഹർഷിനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തി. സമരത്തിൻ്റെ 100ാം ദിനമായ തിരുവോണനാളിൽ, ഹർഷിന സമര സഹായ സമിതിയുടെ നേതൃത്വത്തിൽ നടന്ന പട്ടിണി സദ്യ നടനും സാംസ്‌കാരിക പ്രവർത്തകനുമായ ജോയ് മാത്യുവാണ് (Joy Mathew) ഉദ്‌ഘാടനം ചെയ്തത്.

Also Read: Scissors in stomach | വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയിൽ തന്നെ ; അന്വേഷണ റിപ്പോർട്ട് പുറത്ത്

Last Updated : Sep 2, 2023, 3:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.