കോഴിക്കോട്: വിദ്യാര്‍ഥിനികളോട് ഫോണിൽ അശ്‌ളീലം പറഞ്ഞ അധ്യാപകനെതിരെ പൊലീസ് പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. കട്ടിപ്പാറ ഹോളി ഫാമിലി സ്‌കൂള്‍ അധ്യാപകന്‍ മനീഷ് താമരശ്ശേരിയേയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അറസ്റ്റ് ചെയ്‌തത്.
സ്‌കൂളിലെ കായികാധ്യാപകനായ മനീഷിനെതിരെ വിദ്യാര്‍ഥിനികൾ പരാതി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളോട് ഫോണില്‍ അസഭ്യം പറഞ്ഞത്. കേട്ടാലറയ്ക്കുന്ന അശ്‌ളീല ഭാഷയിലായിരുന്നു അധ്യാപകന്‍ സംസാരിച്ചതെന്ന് കുട്ടികള്‍ പരാതിപ്പെട്ടു. കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ് മനീഷ്.
Also Read: അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു