കോഴിക്കോട്: പട്ടികവർഗ വിദ്യാർഥികളുടെ സംസ്ഥാന കലാമേളയായ സർഗോത്സവം 2019-2020 ജനുവരി 4 മുതൽ 6 വരെ കോഴിക്കോട് നടക്കും. പട്ടിക വർഗ വികസന വകുപ്പിന്റെ കീഴിലുള്ള 20 മോഡൽ സിഡൻഷ്യൽ സ്കൂളുകളിലും 114 പ്രീമെട്രിക് ഹോസ്റ്റലുകളിലുമായി പഠിക്കുന്ന വിദ്യാർഥികൾക്കായി നടത്തുന്ന കലാമേളയിൽ സീനിയർ വിഭാഗത്തിൽ 19 ഇനങ്ങളും ജൂനിയർ വിഭാഗത്തിൽ 12 ഇനങ്ങളുമാണുള്ളത്. പരമ്പരാഗത ഗോത്ര നൃത്തം, പരമ്പരാഗത ഗോത്ര ഗാന മത്സരങ്ങൾ സർഗോത്സവത്തിന്റെ ആകർഷണീയ മത്സര വിഭാഗങ്ങളിലൊന്നാണ്.
പട്ടികവർഗ വിദ്യാർഥികളുടെ കലാപരമായ കഴിവുകളെ വളർത്തിയെടുക്കുന്നതിന് പുറമെ അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിന് 2013ൽ സംസ്ഥാന സർക്കാർ ആരംഭിച്ചതാണ് സർഗോത്സവം. നേരത്തെ വയനാട്, പാലക്കാട്, കാസർകോട് ജില്ലകളിൽ നടന്ന സർഗോത്സവം ഇത്തവണ കോഴിക്കോട് ഈസ്റ്റ്ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ കോളജ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഈസ്റ്റ് ഹിൽ എന്നിവിടങ്ങളിലെ ഏഴ് വേദികളിലായാണ് അരങ്ങേറുക.
സർഗോത്സവത്തിന്‍റെ ഉദ്ഘാടനം ജനുവരി 5ന് രാവിലെ 9 മണിക്ക് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനവും സമ്മാന ദാനവും 6ന് വൈകുന്നേരം അഞ്ച് മണിക്ക് പട്ടികജാതി- പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കലക്ടർ എസ്. സാംബശിവ റാവു അറിയിച്ചു.
സർഗോത്സവത്തിന് കോഴിക്കോട് വേദിയാകും
പട്ടിക വർഗ വികസന വകുപ്പിന്റെ കീഴിലുള്ള 20 മോഡൽ സിഡൻഷ്യൽ സ്കൂളുകളിലും 114 പ്രീമെട്രിക് ഹോസ്റ്റലുകളിലുമായി പഠിക്കുന്ന വിദ്യാർഥികൾക്കായി നടത്തുന്ന കലാമേളയിൽ സീനിയർ വിഭാഗത്തിൽ 19 ഇനങ്ങളും ജൂനിയർ വിഭാഗത്തിൽ 12 ഇനങ്ങളുമാണുള്ളത്.
കോഴിക്കോട്: പട്ടികവർഗ വിദ്യാർഥികളുടെ സംസ്ഥാന കലാമേളയായ സർഗോത്സവം 2019-2020 ജനുവരി 4 മുതൽ 6 വരെ കോഴിക്കോട് നടക്കും. പട്ടിക വർഗ വികസന വകുപ്പിന്റെ കീഴിലുള്ള 20 മോഡൽ സിഡൻഷ്യൽ സ്കൂളുകളിലും 114 പ്രീമെട്രിക് ഹോസ്റ്റലുകളിലുമായി പഠിക്കുന്ന വിദ്യാർഥികൾക്കായി നടത്തുന്ന കലാമേളയിൽ സീനിയർ വിഭാഗത്തിൽ 19 ഇനങ്ങളും ജൂനിയർ വിഭാഗത്തിൽ 12 ഇനങ്ങളുമാണുള്ളത്. പരമ്പരാഗത ഗോത്ര നൃത്തം, പരമ്പരാഗത ഗോത്ര ഗാന മത്സരങ്ങൾ സർഗോത്സവത്തിന്റെ ആകർഷണീയ മത്സര വിഭാഗങ്ങളിലൊന്നാണ്.
പട്ടികവർഗ വിദ്യാർഥികളുടെ കലാപരമായ കഴിവുകളെ വളർത്തിയെടുക്കുന്നതിന് പുറമെ അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിന് 2013ൽ സംസ്ഥാന സർക്കാർ ആരംഭിച്ചതാണ് സർഗോത്സവം. നേരത്തെ വയനാട്, പാലക്കാട്, കാസർകോട് ജില്ലകളിൽ നടന്ന സർഗോത്സവം ഇത്തവണ കോഴിക്കോട് ഈസ്റ്റ്ഹിൽ ഫിസിക്കൽ എജ്യുക്കേഷൻ കോളജ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഈസ്റ്റ് ഹിൽ എന്നിവിടങ്ങളിലെ ഏഴ് വേദികളിലായാണ് അരങ്ങേറുക.
സർഗോത്സവത്തിന്‍റെ ഉദ്ഘാടനം ജനുവരി 5ന് രാവിലെ 9 മണിക്ക് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനവും സമ്മാന ദാനവും 6ന് വൈകുന്നേരം അഞ്ച് മണിക്ക് പട്ടികജാതി- പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കലക്ടർ എസ്. സാംബശിവ റാവു അറിയിച്ചു.
Body:പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സംസ്ഥാന കലാമേളയായ സർഗോത്സവം 2019-20 ജനുവരി 4 മുതൽ 6 വരെ കോഴിക്കോട്ട് നടക്കും. പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള 20 മോഡൽ സിഡൻഷ്യൽ സ്കൂളുകളിലും 114 പ്രീമെട്രിക് ഹോസ്റ്റലുകളിലുമായി പഠിക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന കലാമേളയിൽ സീനിയർ വിഭാഗത്തിൽ 19 ഇനങ്ങളും ജൂനിയർ വിഭാഗത്തിൽ 12 ഇനങ്ങളുമാണുള്ളത്. പരമ്പരാഗത ഗോത്ര നൃത്തം, പരമ്പരാഗത ഗോത്ര ഗാന മത്സരങ്ങൾ സർഗോത്സവത്തിന്റെ ആകർഷണീയ മത്സര വിഭാഗങ്ങളിലൊന്നാണ്. പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളെ വളർത്തിയെടുക്കുന്നതിന് പുറമെ അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിന് 2013 ൽ സംസ്ഥാന സർക്കാർ ആരംഭിച്ചതാണ് സർഗോത്സവം. നേരത്തെ വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ നടന്ന സർഗോത്സവം ഇത്തവണ കോഴിക്കോട് ഈസ്റ്റ്ഹിൽ ഫിസിക്കൽ എജുക്കേഷൻ കോളജ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഈസ്റ്റ് ഹിൽ എന്നിവിടങ്ങളിലെ ഏഴ് വേദികളിലായാണ് അരങ്ങേറുക. സർഗോത്സവത്തിന്റെ ഉത്ഘാടനം 5 ന് രാവിലെ 9 മണിക്ക് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനവും സമ്മാന ദാനവും 6 ന് വൈകുന്നേരം അഞ്ച് മണിക്ക് പട്ടികജാതി/പട്ടികവർഗ വകുപ്പ് മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ കളക്ടർ എസ്. സാംബശിവ റാവു അറിയിച്ചു.
byte- എസ്. സാംബശിവ റാവു
ജില്ലാ കളക്ടർ
Conclusion:ഇടിവി ഭാരത്, കോഴിക്കോട്