കോഴിക്കോട്: ആർ.എസ്.എസ് നേതാവ് പാലക്കാട്ടെ സഞ്ജിത് വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ. ഗൂഢാലോചന കേസിലെ പ്രതിയും ഇരുപതാം പ്രതിയുടെ മകനുമായ മുഹ്‌സിൻ മുനീർ ആണ് പിടിയിലായത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ കുന്നമംഗലത്ത് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
മുഹ്സിനെ ഒളിവിൽ കഴിയാൻ സഹായിച്ച ആരാമ്പ്രം സ്വദേശിയേയും കസ്റ്റഡിയിലെടുത്തു. ഇരുവരുമായി പ്രത്യേക അന്വേഷണ സംഘം പാലക്കാട്ടേക്ക് തിരിച്ചു.