ETV Bharat / state

അയ്യപ്പ ഭക്തർക്ക് 'സക്ഷമ'യുടെ കൈസഞ്ചിയും തോൾ‍സഞ്ചിയും ; വെല്ലുവിളികള്‍ കാറ്റിൽപ്പറത്തി പന്തീരാങ്കാവിലെ വനിത കൂട്ടായ്‌മ - ഭിന്നശേഷി നൈപുണ്യവികാസ കേന്ദ്രം

'Sakshama' imparts job skills training to differently-abled women :കണ്ണുകാണാത്തവരും സംസാരശേഷി ഇല്ലാത്തവരുമായ വനിതകളുടെ കൂട്ടായ്‌മയ്‌ക്ക് തണലൊരുക്കുന്നത് 'സക്ഷമ'. ഭിന്നശേഷിക്കാരായ വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുക ലക്ഷ്യം.

Sakshama products  സക്ഷമ  തൊഴിൽ നൈപുണ്യ പരിശീലനം  ഭിന്നശേഷിക്കാരായ വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം  ഭിന്നശേഷിക്കാരായ വനിതകളുടെ കൂട്ടായ്‌മ  Sakshama  അയ്യപ്പ ഭക്തർക്ക് കൈസഞ്ചിയിലും തോൾ‍സഞ്ചിയും  പരിമിതികളെ കാറ്റിൽപ്പറത്തി പെൺകൂട്ടായ്‌മ  പന്തീരാങ്കാവിലെ പെൺകൂട്ടായ്‌മ  handbags and shoulder bags for Ayyappa devotees  job skills training to differently abled women  differently abled women collective kozhikode  kozhikode women collective  women collective in kozhikode  തൊഴിൽ നൈപുണ്യ പരിശീലനം  Vocational skill training  ഭിന്നശേഷി നൈപുണ്യവികാസ കേന്ദ്രം
sakshama-pantheeramkavu-kozhikode
author img

By ETV Bharat Kerala Team

Published : Nov 30, 2023, 9:42 PM IST

Updated : Nov 30, 2023, 10:21 PM IST

'സക്ഷമ'യുടെ തണലിൽ പന്തീരാങ്കാവിലെ വനിത കൂട്ടായ്‌മ

കോഴിക്കോട് : അയ്യപ്പ ഭക്തർക്കായി ഇരുമുടിക്കെട്ടിലേക്കുള്ള കൈസഞ്ചിയും തോൾ‍സഞ്ചിയും നിർമിക്കുകയാണ് പന്തീരാങ്കാവിലെ ഒരു കൂട്ടായ്‌മ. കണ്ണുകാണാത്തവരും സംസാരശേഷി ഇല്ലാത്തവരുമായ വനിതകളുടേതാണ് ഈ കൂട്ടായ്‌മ (differently abled women collective in Pantheeramkavu, kozhikode). കഴിഞ്ഞ അഞ്ചുവർഷമായി പന്തീരാങ്കാവിൽ പ്രവർത്തിക്കുന്ന 'സക്ഷമ'യാണ് (Sakshama) ഇവർക്കെല്ലാം തണലൊരുക്കിയത്.

ഇന്ത്യയിലുടനീളം പ്രവർത്തന സജ്ജരായ 'സക്ഷമ' ഭിന്നശേഷിക്കാരായ വനിതകൾക്ക് തൊഴിൽ നൈപുണ്യ പരിശീലനം നൽകുന്നതിനാണ് ആരംഭിച്ചത്. 2016ൽ സമദൃഷ്‌ടി ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ രജിസ്റ്റർ ചെയ്‌താണ് ഒരു വാടക വീട്ടിൽ പ്രവർത്തനം തുടങ്ങിയത്. പിന്നീട് പന്തീരാങ്കാവ് വെള്ളക്കാട്ട് പറമ്പിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറി. സുമനസുകളായ ദമ്പതികളാണ് ഈ 21 സെന്‍റ് സ്ഥലം സക്ഷമയ്‌ക്ക് ദാനമായി നൽകിയത്.

തൊഴിൽ പരിശീലനത്തിന്‍റെ ഭാഗമായി ഒരു തയ്യൽക്കാരനെ കൊണ്ടുവന്ന് തുന്നൽ പരിശീലനം തുടങ്ങി. ആദ്യം ഉടുപ്പുകളും മാറ്റുമെല്ലാം നിർമ്മിച്ചു. എന്നാൽ വരുമാനത്തിനുള്ള വ്യത്യസ്‌ത വഴിയിലേക്കായി അടുത്ത ചിന്ത. തുടർന്നാണ് ഈ മണ്ഡലകാലത്ത് ഇരുമുടി സഞ്ചി നിർമിച്ചാലോ എന്ന് ആലോചിച്ചത്.

ആദ്യം കടയിൽ പോയി ഒരു ഇരുമുടി സഞ്ചി വാങ്ങി. ഇതെങ്ങനെയാണ് തുന്നിയതെന്ന് പഠിച്ചെടുത്തു. തുടർന്ന് സ്വന്തമായി സഞ്ചികൾ തുന്നിത്തുടങ്ങി. പിന്നാലെ കട്ടിയുള്ള തുണി വാങ്ങി തീർഥാടകർക്കുള്ള തോൾസഞ്ചികളും ഒരുക്കി.

കടകൾ വഴി സഞ്ചി വിൽക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ ഇത് വിജയമായില്ല. തുടർന്ന് സക്ഷമയിലെ അന്തേവാസികൾ തയ്യാറാക്കുന്ന ഇരുമുടി സഞ്ചികളെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പും ഫോൺ നമ്പറും നൽകി. ഇതോടെ അന്വേഷണങ്ങളും വന്നുതുടങ്ങി. നിലവിൽ ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കാൻ സാധനങ്ങൾ തികയാത്ത അവസ്ഥയാണ്.

കാഴ്‌ച പരിമിതിയുള്ളവർക്ക് തുന്നാൻ കഴിയാത്തതിനാൽ അവർ കർപ്പൂരം എണ്ണിയെടുത്ത് പാക്ക് ചെയ്യും. കൂടാതെ ചന്ദന തിരിയും തയ്യാറാക്കും. അവർ താമസിക്കുന്നതും ഈ കേന്ദ്രത്തിൽ തന്നെയാണ്.

READ ALSO: ഈ പാട്ടുകാരുടെ ഉദയം ഒരു വിനോദയാത്രയില്‍ നിന്ന് ; ഭിന്നശേഷിക്കാരായ പ്രതിഭകളെ ചേർത്തുനിർത്തി എലിക്കുളത്ത് ഗാനമേള ട്രൂപ്പ്

സർക്കാർ ജോലിയിൽ നിന്നും മറ്റും വിരമിച്ചവർ അടക്കമുള്ളവരാണ് സക്ഷമയ്‌ക്ക് നേതൃത്വം നൽകുന്നത്. ചെയർമാൻ കെ രവീന്ദ്രനും സെക്രട്ടറി പി പ്രകാശനും ട്രഷറർ പി വേണുഗോപാലും അടങ്ങുന്ന സംഘം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. പി എം ഗീതയുടെ നേതൃത്വത്തിലാണ് ഇരുമുടിക്കെട്ടിലേക്കുള്ളതടക്കം തുണിസഞ്ചികള്‍ നിർമിച്ച് വിതരണം ചെയ്യുന്നത്. പ്രേമകുമാരിയാണ് അവരുടെ ആംഗ്യങ്ങളിൽ പുതിയ പാഠങ്ങൾ പകരുന്നത്. ശാന്തവും സുന്ദരവുമാണ് ഇവിടുത്തെ ലോകം. പരിമിതികൾ മറക്കുന്ന നിറചിരികളിൽ ഭക്തിനിർഭരമയം.

Last Updated : Nov 30, 2023, 10:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.