കോഴിക്കോട്: വാട്ടർ സ്പോർട്‌സിൻ്റെ പ്രചാരണാർത്ഥം കോഴിക്കാട് ജെല്ലി ഫിഷ് വാട്ടർ സ്പോർട്‌സിൽ റീ യൂണിയൻ സംഘടിപ്പിച്ചു. വിമുക്ത ഭടൻമാരായ ദേശീയ - അന്തർ ദേശീയ തുഴച്ചിൽ താരങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
കോഴിക്കോട് ചെറുവണ്ണൂർ ഭാഗത്ത് ചാലിയാറിന്‍റെ തീരത്തുള്ള ജെല്ലി ഫിഷ് വാട്ടർ സ്പോർട്‌സിലായിരുന്നു രണ്ട് ദിവസത്തെ സംഗമം.
ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റുകളായ ഒളിമ്പ്യൻ പിടി പൗലോസ്, ഡിബി രതീഷ്, ഒ.സി ദിലീപ് കുമാർ, ബിനോയ് ലൂക്കോസ്, ടോമി മാത്യു തുടങ്ങി ഇരുപതോളം പേർ സംഗമത്തിൽ പങ്കെടുത്തു. മുൻ ഫുട്ബോൾ താരം യു ഷറഫലി പരിപാടി ഉദ്ഘാടനം ചെയ്തു.
തുഴച്ചിലില്‍ ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് കായിക താരങ്ങളെ വളർത്തിയെടുക്കുമെന്ന് പരിപാടിയുടെ സംഘാടകര്‍ പറഞ്ഞു. ഇതിൻ്റെ ആദ്യ പടിയായി 5 കോടി ചെലവിൽ പയ്യന്നൂരിൽ അക്കാദമി ഒരുങ്ങുകയാണെന്നും ഇവര്‍ അറിയിച്ചു.