ETV Bharat / state

അവസാന വോട്ടും ജയരാജനെതിരെ; മത്സരിക്കാതെ പൊരുതാൻ ആർഎംപി - പി ജയരാജൻ

വടകരയിൽ ജയരാജൻ ജയിക്കാതിരിക്കാൻ യുഡിഎഫിന് നിരുപാധിക പിന്തുണ. മറ്റ് മണ്ഡലങ്ങളിൽ മത നിരപേക്ഷത ഉയർത്തിപ്പിടിക്കുന്നവര്‍ക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം പ്രവര്‍ത്തകര്‍ക്ക് നല്‍കും.

കെ കെ രമ
author img

By

Published : Mar 17, 2019, 5:24 PM IST

വടകര ഉൾപ്പടെയുള്ള നാല് ലോക്സഭാമണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തില്ലെന്ന് ആർഎംപി. വടകരയിൽ സിപിഎം സ്ഥാനാർഥി പി ജയരാജനെ പരാജയപ്പെടുത്തുന്നതിന് യുഡിഎഫിന് നിരുപാധിക പിന്തുണ നൽകുമെന്ന് സംസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു.ജയരാജന്‍റെ ജയത്തിന് കാരണമായേക്കാവുന്ന നിലപാട്ഒരു കാരണവശാലുംആർ എംപി സ്വീകരിക്കരുത് എന്ന ബോധത്തിന്‍റെ അടിസ്ഥാനത്തിലാണ് വടകരയിൽ യുഡിഎഫിന് പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് കേന്ദ്രകമ്മറ്റിയംഗം കെ കെ രമ പറഞ്ഞു.

ഇന്ന് കോഴിക്കോട് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് യുഡിഎഫിന് ഉപാധി രഹിത പിന്തുണ നല്‍കാന്‍ തീരുമാനമെടുത്തത്.ടി പി ചന്ദ്രശേഖരൻ വധക്കേസിലെ ബുദ്ധികേന്ദ്രമായി ആർഎംപി നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നത് പി ജയരാജനെയാണ്. അതിനാൽ വടകരയിൽ ജയരാജൻ ജയിക്കാതിരിക്കാൻ ആർഎംപിയുടെ അവസാനത്തെ വോട്ടും ജയരാജനെതിരെ ചെയ്യിപ്പിക്കാനാണ് തീരുമാനം. മറ്റ് മണ്ഡലങ്ങളിൽ പ്രവർത്തകരുടെ താൽപ്പര്യത്തിനനുസരിച്ച് മത നിരപേക്ഷ മൂല്യം ഉയർത്തിപ്പിടിക്കുന്ന സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും നേതാക്കൾ പറഞ്ഞു. ടി പി ചന്ദ്രശേഖരനെ വധിച്ച പ്രസ്ഥാനത്തിന്വടകരയിൽജയിച്ചു കേറാൻ വഴി ഒരുക്കാതിരിക്കുക എന്നതിനാണ് പ്രധാനമായും ആർഎംപി ശ്രദ്ധിക്കുന്നത്. ആർഎംപി സ്ഥാനാർഥിയെ നിർത്തിയാല്‍ വോട്ട് വിഭജിച്ച് ജയരാജന്‍റെ ജയത്തിന് കാരണമാകുമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടായ വിലയിരുത്തൽ.

വടകര ഉൾപ്പടെയുള്ള നാല് ലോക്സഭാമണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തില്ലെന്ന് ആർഎംപിഐ

നിലപാട് വ്യക്തമാക്കിയ ആർഎംപിക്ക് മണ്ഡലത്തിലെ പ്രവർത്തകരെ കാര്യങ്ങൾ ധരിപ്പിക്കുക അത്ര എളുപ്പമാകില്ല. എന്നിരുന്നാലും ജയരാജനെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം പ്രവർത്തകരെ കൂടെ നിർത്താൻ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Intro:വടകര ഉൾപ്പടെയുള്ള നാല് പാർലമെൻറ് മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തില്ലെന്ന് ആർഎംപിഐ. വടകരയിൽ സിപിഎം സ്ഥാനാർഥി പി ജയരാജനെ പരാജയപ്പെടുത്തുന്നതിന് യുഡിഎഫിന് നിരുപാധിക പിന്തുണ നൽകുമെന്നും സംസ്ഥാന സെക്രട്ടറി എൻ വേണു പറഞ്ഞു. കോഴിക്കോട്ട് ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

Body:ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഗൂഢാലോചന ബുദ്ധി കേന്ദ്രമായി ആർഎംപി ഐ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്ന പി ജയരാജൻ വടകരയിൽ ജയിച്ചു കയറാതിരിക്കാൻ ഉള്ള രാഷ്ട്രീയ നിലപാടിന്റെ ഭാഗമായാണ് ആർ എം പി ഐ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കേണ്ടന്നു തീരുമാനിച്ചത്. വടകരയിൽ ജയരാജൻ ജയിക്കാതിരിക്കാൻ ആർ എം പി ഐയുടെ അവസാനത്തെ വോട്ടും ജയരാജനെതിരെ പ്രവർത്തകരെ കൊണ്ട് ചെയ്യിപ്പിക്കാൻ ആണ് ആർഎംപിഐ തീരുമാനം. മറ്റു മണ്ഡലങ്ങളിൽ പ്രവർത്തകരുടെ താൽപര്യത്തിനനുസരിച്ച് മത നിരപേക്ഷ മൂല്യം ഉയർത്തിപ്പിടിക്കുന്ന സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും നേതാക്കൾ പറഞ്ഞു. വടകരയിൽ ടിപി ചന്ദ്രശേഖരനെ വധിച്ച പ്രസ്ഥാനത്തിന് ജയിച്ചു കയറാൻ വഴി ഒരുക്കാതിരിക്കുക എന്നതാണ് പ്രധാനമായും ആർ എം പി ഐ ശ്രദ്ധിക്കുന്നത്. ആർ എം പി ഐ സ്ഥാനാർത്ഥിയെ നിർത്തുന്നതോടെ വോട്ട് വിഭജിച്ചു ജയരാജന്റെ ജയത്തിന് കാരണം ആകുമെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഉയർന്നുവന്ന വിലയിരുത്തൽ. ഒരു കാരണവശാലും ജയരാജനെ ജയത്തിന് കാരണമായേക്കാവുന്ന നിലപാട് ആർ എംപിഐ സ്വീകരിക്കരുത് എന്ന ബോധത്തിന് അടിസ്ഥാനത്തിലാണ് വടകരയിൽ യുഡിഎഫിന് പിന്തുണ നൽകാൻ തീരുമാനിച്ചതെന്നും അത് ശരിയായ തീരുമാനം ആണെന്നും കേന്ദ്രകമ്മിറ്റിയംഗം കെ കെ രമ പറഞ്ഞു.

byte

Conclusion:നിലപാട് വ്യക്തമാക്കിയ ആർ എം പി ഐക്ക് ഇനി മണ്ഡലത്തിലെ പ്രവർത്തകരെ കാര്യങ്ങൾ ധരിപ്പിക്കുക അത്ര എളുപ്പമാകില്ല. എന്നിരുന്നാലും ജയരാജനെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യം പ്രവർത്തകരെ കൂടെ നിർത്താൻ സഹായകരമാകും.

ഇ ടി വി ഭാരത് കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.