കോഴിക്കോട് : സിപിഎം നേതാവിനെതിരെ സിപിഐ വനിത നേതാവിൻ്റെ പീഡന പരാതി. പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും ചെറുവണ്ണൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ കെപി ബിജുവിനെതിരെയാണ് പൊലീസിൽ പരാതി ലഭിച്ചത്.
തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കോഴിക്കോട് സ്വദേശിനിയുടെ പരാതി. ഇതേതുടര്‍ന്ന് മേപ്പയ്യൂര്‍ പൊലീസ്, ബിജുവിനെതിരെ പീഡനക്കുറ്റം ചുമത്തി കേസെടുത്തു. പിന്നാലെ പ്രദേശത്ത് ഇയാള്‍ക്കെതിരെ സിപിഐയുടെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ലൈംഗികാതിക്രമം കാണിച്ച ഒന്‍പതാം വാര്‍ഡ് മെമ്പര്‍ രാജിവയ്‌ക്കുക. പകല്‍ മാന്യനെ ജനം തിരിച്ചറിയുക എന്നിങ്ങനെയാണ് പോസ്റ്ററിലെ എഴുത്ത്.