കോഴിക്കോട് : പാമ്പുകടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ മന്ത്രി സി. രവീന്ദ്രനാഥിനെതിരെ കൊയിലാണ്ടിയില്‍ പ്രതിഷേധം. കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്‌കൂളിൽ ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ എബിവിപി പ്രവർത്തകർ പ്രതിഷേധവുമായി എത്തുകയായിരുന്നു. കൊടികളുമായി സ്റ്റേജിന് മുമ്പിൽ എത്തിയ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
ഉദ്‌ഘാടന ചടങ്ങിന് ശേഷം പയ്യോളിയിലേക്ക് തിരിച്ച മന്ത്രി ലീഗ് ഓഫീസിന് മുമ്പിൽ എത്തിയപ്പോഴായിരുന്നു കരിങ്കൊടിയുമായി എംഎസ്എഫ് പ്രവർത്തകർ എത്തിയത്. പോലീസ് വലയം ഭേദിച്ച പ്രതിഷേധക്കാരെ ഉടൻ നീക്കം ചെയ്തു. രണ്ട് സംഭവങ്ങളിലും പൊലീസ് കേസെടുത്തു.