ETV Bharat / state

എൻഡിഎ സ്ഥാനാർഥി കെ പി പ്രകാശ് ബാബുവിന് ജാമ്യം - പ്രകാശ് ബാബു

കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ് പ്രകാശ് ബാബു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേസില്‍ ജയിലിലായിരുന്നു

കോഴിക്കോട് എൻഡിഎ സ്ഥാനാർഥി കെ പി പ്രകാശ് ബാബുവിന് ജാമ്യം
author img

By

Published : Apr 11, 2019, 10:28 PM IST

Updated : Apr 12, 2019, 12:14 AM IST

കോഴിക്കോട്: കോഴിക്കോട് എൻഡിഎ സ്ഥാനാർഥി കെ പി പ്രകാശ് ബാബുവിന് ജാമ്യം ലഭിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കെ പി പ്രകാശ് ബാബുവിനെതിരെ ചുമത്തിയ എല്ലാ കേസുകളിലാണ് ഹൈക്കോടതി കോടതി ജാമ്യം അനുവദിച്ചത്. ജയിൽമോചിതനായ പ്രകാശ് ബാബു നാളെ രാവിലെ കോഴിക്കോടെത്തും.

എൻഡിഎ സ്ഥാനാർഥി കെ പി പ്രകാശ് ബാബുവിന് ജാമ്യം

ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ സ്ത്രീയെ ആക്രമിച്ച കേസിലും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തിയതുമാണ് കേസ്. സ്ത്രീയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയും മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ കേസിൽ ആറന്മുള കോടതിയുമാണ് ജാമ്യം അനുവദിച്ചത്. നാളെ വൈകിട്ട് കോഴിക്കോടിൽ പ്രധാനമന്ത്രി പ്രചാരണ പരിപാടിയില്‍ പങ്കെടുക്കും. 14 ദിവസമായി സ്ഥാനാർഥിയില്ലാതെയായിരുന്നു എൻഡിഎയുടെ പ്രചാരണം.

Intro:കോഴിക്കോട് മണ്ഡലം എൻഡിഎ സ്ഥാനാർഥി കെ പി പ്രകാശ് ബാബുവിന് എല്ലാ കേസുകളിലും ജാമ്യം ലഭിച്ചു.

Body:ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കെ പി പ്രകാശ് ബാബുവിനെതിരെ ചുമത്തിയ എല്ലാ കേസുകളിലും കോടതി ജാമ്യം അനുവദിച്ചു. ജയിൽമോചിതനായ പ്രകാശ് ബാബു നാളെ രാവിലെ കോഴിക്കോട്ടെത്തും. നാമനിർദ്ദേശ പത്രിക നൽകിയ ശേഷം മാർച്ച് 28നാണ് പ്രകാശ് ബാബുവിനെ റാന്നി കോടതി റിമാൻഡ് ചെയ്തത്. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോൾ സ്ത്രീയെ ആക്രമിച്ചുവെന്ന കേസിലായിരുന്നു റാന്നി കോടതി ഇദ്ദേഹത്തെ റിമാൻഡ് ചെയ്തത്. പിന്നീട് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയതിനും പോലീസ് കേസെടുത്തു. സ്ത്രീയെ ആക്രമിച്ചു എന്ന കേസിൽ ഇന്ന് രാവിലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് നടത്തിയ കേസിൽ ആറന്മുള കോടതി ഇന്ന് വൈകുന്നേരമാണ് പ്രകാശ് ബാബുവിന് ജാമ്യം നൽകിയത്. ഇതോടെയാണ് നിലവിലുണ്ടായിരുന്ന എല്ലാ കേസുകൾക്കും പ്രകാശ് ബാബുവിന് ജാമ്യം ലഭിച്ചു ജയിൽ മോചിതനാകാൻ സാധിച്ചത്.

Conclusion:ജയിൽമോചിതനായ പ്രകാശ് ബാബു നാളെ രാവിലെ കോഴിക്കോട്ടെത്തും. കോഴിക്കോട്ട് എത്തുന്ന സ്ഥാനാർത്ഥിക്ക് നാളെ വൈകുന്നേരം പ്രധാനമന്ത്രി പങ്കെടുക്കുന്ന സങ്കല്പ റാലിയിൽ പങ്കെടുക്കാൻ സാധിക്കും. കഴിഞ്ഞ 14 ദിവസമായി സ്ഥാനാർത്ഥി ഇല്ലാത്ത പ്രചാരണമാണ് എൻഡിഎ കോഴിക്കോട്ട് നടത്തുന്നത്.

ഇടിവി ഭാരത് കോഴിക്കോട്
Last Updated : Apr 12, 2019, 12:14 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.