കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് ചെങ്ങോട്ടുകാവിൽ റെയില്‍വേ പാളത്തിലെ അപ്രതീക്ഷിത കുഴിക്ക് കാരണം മുള്ളന്‍ പന്നിയെന്ന് റെയിൽവെയുടെ പ്രാഥമിക വിലയിരുത്തൽ. പാളത്തിലെ ചെറിയ കരിങ്കൽ കഷ്‌ണങ്ങൾ മുള്ളൻപന്നി തുരന്ന് നീക്കി. ദിവസങ്ങൾ കൊണ്ട് രൂപപ്പെട്ട കുഴി വൻ ഗർത്തമായി മാറി.
റെയിൽവെയുടെ പരിശോധന സംഘം ഇന്ന് സ്ഥലത്തെത്തും. നാട്ടുകാരാണ് കൊയിലാണ്ടി ചെങ്ങോട്ട്കാവ് മേൽപ്പാലത്തിനടിയിലെ പാളത്തിന് ഇടയിൽ കുഴി കണ്ടെത്തിയത്. വിവരം റെയിൽവെ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവച്ചിരുന്നു.
തീവണ്ടികൾ ഒരു മണിക്കൂറോളമാണ് പിടിച്ചിട്ടത്. ഈ സമയത്ത് ഷൊർണ്ണൂർ ഭാഗത്തേക്ക് കടന്നുപോകേണ്ട മാവേലി എക്‌സ്‌പ്രസ്സും ചെന്നൈ മെയിലുമാണ് ഒരു മണിക്കൂറോളം കൊയിലാണ്ടിയിൽ പിടിച്ചിട്ടത്. പിന്നീട് റെയിൽവെ ജീവനക്കാരെത്തി കുഴി മൂടിയ ശേഷമാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്.
Also read: ചെങ്ങോട്ടുകാവില്‍ റെയില്‍ പാളത്തില്‍ ഗര്‍ത്തം: ട്രെയിനുകള്‍ പിടിച്ചിട്ടു