കോഴിക്കോട് : വടകര സ്റ്റേഷനിൽ പൊലീസുകാരൻ ആത്മഹത്യക്ക് ശ്രമിച്ചു. സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്‍ സജിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മേലുദ്യോഗസ്ഥ പീഡനം കാരണമാണ് ജീവനൊടുക്കുന്നതെന്ന് സഹപ്രവർത്തകരുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശമിട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഹർത്താൽ ദിനത്തിൽ ഡ്യൂട്ടിക്ക് വൈകിയതിന് ഇയാൾക്ക് മെമ്മോ നൽകിയിരുന്നു. ഇതിന്‍റെ മാനസിക പ്രയാസത്തിലായിരുന്നു സജി.
സ്റ്റേഷന് മുകളിലെ നിലയിൽ കയർ കുരുക്കി തൂങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട സഹപ്രവര്‍ത്തകര്‍ ഇയാളെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല.