ETV Bharat / state

രമേശ് ചെന്നിത്തല പ്രതിപക്ഷ സ്ഥാനം രാജിവയ്‌ക്കണമെന്ന് ബിജെപി

ജമാഅത്തെ ഇസ്ലാമിയുമായുള്ള യു.ഡി.എഫ്. ബന്ധവും എസ്.ഡി.പി.ഐയുമായുള്ള എൽ.ഡി.എഫ്. ബന്ധവും രാജ്യദ്രോഹ നിലപാടാണെന്നും പി.കെ കൃഷ്‌ണദാസ്

രമേശ് ചെന്നിത്തല രാജി വയ്‌ക്കണമെന്ന് പി.കെ. കൃഷ്‌ണദാസ്  പി.കെ. കൃഷ്‌ണദാസ്  രമേശ് ചെന്നിത്തല  പ്രതിപക്ഷ നേതാവ്  ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതി അംഗം  p.k. krishnadas about ramesh chennithala  p.k. krishnadas  ramesh chennithala
രമേശ് ചെന്നിത്തല രാജി വയ്‌ക്കണമെന്ന് പി.കെ. കൃഷ്‌ണദാസ്
author img

By

Published : Jan 4, 2021, 3:49 PM IST

Updated : Jan 4, 2021, 4:10 PM IST

കോഴിക്കോട്: യു.ഡി.എഫ്. പിരിച്ചു വിടണമെന്നും രമേശ് ചെന്നിത്തല പ്രതിപക്ഷ സ്ഥാനം രാജി വയ്‌ക്കണമെന്നും ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വന്തം തട്ടകമായ ചെന്നിത്തല പഞ്ചായത്തിലടക്കം യു.ഡി.എഫ്., എൽ.ഡി.എഫിന് പിന്തുണ നൽകിയ സാഹചര്യത്തിലാണ് പി.കെ കൃഷ്‌ണദാസിന്‍റെ പരാമര്‍ശം.

രമേശ് ചെന്നിത്തല പ്രതിപക്ഷ സ്ഥാനം രാജിവയ്‌ക്കണമെന്ന് ബിജെപി

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ജെ.പി. സംഘടിപ്പിച്ച സംസ്ഥാന ശിൽപശാല ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുണ്ടായെന്നും പി.കെ. കൃഷ്‌ണദാസ് പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയുമായുള്ള യു.ഡി.എഫ്. ബന്ധവും എസ്.ഡി.പി.ഐയുമായുള്ള എൽ.ഡി.എഫ്. ബന്ധവും രാജ്യദ്രോഹ നിലപാടാണെന്നും ഒറ്റപ്പെടുത്തേണ്ട മത തീവ്രവാദ ശക്തികൾക്ക് മാന്യതയുണ്ടാക്കി കൊടുത്ത ഇരു പാർട്ടികളും ദേശദ്രോഹികളാണെന്നും പി.കെ. കൃഷ്‌ണദാസ് ആരോപിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു ഘട്ടമായാണ് സംസ്ഥാന ശിൽപശാല നടന്നത്. ആദ്യഘട്ടം കോട്ടയത്ത് വച്ചാണ് നടത്തിയത്.

Last Updated : Jan 4, 2021, 4:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.