ETV Bharat / state

വിലാതപുരത്ത് രണ്ട് പൈപ്പ് ബോംബും ഒരു സ്റ്റീൽബോംബും കണ്ടെത്തി - Nadapuram News

ബോംബുകള്‍ കണ്ടെത്തിയത് വിലാതപുരം റേഷൻ കടയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ പറമ്പില്‍

വിലാതപുരത്ത് ബോംബ് കണ്ടെത്തി  നാദാപുരത്ത് ബോംബ് കണ്ടെത്തി  pipe bombs and steel bomb found in Vilathapuram  bombs found Nadapuram  Nadapuram News  Vilathapuram News
വിലാതപുരത്ത് രണ്ട് പൈപ്പ് ബോംബും ഒരു സ്റ്റീൽബോംബും കണ്ടെത്തി
author img

By

Published : Mar 30, 2022, 3:42 PM IST

കോഴിക്കോട് : പുറമേരി വിലാതപുരത്ത് രണ്ട് പൈപ്പ് ബോംബുകളും ഒരു സ്റ്റീൽ ബോംബും കണ്ടെത്തി. വിലാതപുരം റേഷൻ കടയ്ക്ക് സമീപത്തെ വടകര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് പറമ്പിലെ കയ്യാല പൊത്തിൽ രണ്ട് ഭാഗവും സ്റ്റോപ്പറോട് കൂടിയ അര മീറ്റർ നീളമുള്ള പി.വി.സി പൈപ്പ് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.

വിലാതപുരത്ത് രണ്ട് പൈപ്പ് ബോംബും ഒരു സ്റ്റീൽബോംബും കണ്ടെത്തി

Also Read: മദ്യ നയത്തിന് അംഗീകാരം; ഐടി പാര്‍ക്കുകളില്‍ ഇനി ബാറുകളും പബുകളും

തുടർന്ന് നാദാപുരം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എസ്.ഐ ആർ.എൻ പ്രശാന്തിന്റെ നേതൃത്വത്തിൽ പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പി.വി.സി പൈപ്പ് പുറത്തെടുത്ത് പരിശോധിച്ചു. പൈപ്പിനുള്ളിൽ അറക്കപ്പൊടി നിറച്ച് ബോംബുകൾ സൂക്ഷിച്ച നിലയിലായിരുന്നു.

തുടര്‍ന്ന് ബോംബ് അടുത്തുള്ള ക്വാറിയിലേക്ക് മാറ്റി. സി.ഐ ഇ.വി ഫായിസ് അലിയും സംഘവും ഇവിടെയെത്തി ബോംബുകൾ പരിശോധിച്ചു. തുടര്‍ന്ന് പൊട്ടിച്ച് നിര്‍വീര്യമാക്കി. മൂന്ന് ബോംബുകളും ഉഗ്ര ശേഷിയോടെയാണ് പൊട്ടിത്തെറിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.