ETV Bharat / state

ഒരു ഡോസ് പോലും കിട്ടിയിട്ടില്ല,കുത്തിവയ്‌പ്പെടുത്തെന്ന് സുനേഷിന് ഹരിയാനയില്‍ നിന്ന് സന്ദേശം

author img

By

Published : Jul 4, 2021, 10:48 PM IST

നേരത്തേ സ്വീകരിച്ചിട്ടില്ലാത്ത സുനേഷ്, ഈ മെസേജ്‌ ലഭിച്ച സാഹചര്യത്തില്‍ ഇനി കൊവിഡ് വാക്‌സിന്‍ ലഭിക്കുമോയെന്ന ആശങ്കയിലാണ്.

Phone message about received vaccination  reality is not taken even a single dose  വാക്‌സിൻ സ്വീകരിക്കാത്ത യുവാവിന് ലഭിച്ചെന്ന് മെസേജ്  ഹരിയാന വാക്‌സിനേഷന്‍  Haryana Vaccination  kerala vaccination  കേരള വാക്‌സിനേഷന്‍  കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ സ്വദേശി വടക്കേടത്ത് സുനേഷ് ജോസഫ്  Sunesh Joseph hails from Kumpara in Koodaranji panchayath
ഒരു ഡോസ് വാക്‌സിന്‍ പോലും സ്വീകരിച്ചില്ല, ഹരിയാനയില്‍ നിന്നും ലഭിച്ചെന്ന് ഫോണ്‍ സന്ദേശം; അമ്പരന്ന് സുനേഷ്

കോഴിക്കോട് : വാക്‌സിൻ സ്വീകരിക്കാത്ത യുവാവിന് ഹരിയാനയിൽ നിന്നും കുത്തിവയ്പ്പ് ലഭിച്ചതായി മൊബൈല്‍ ഫോണ്‍ സന്ദേശം. കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ സ്വദേശി വടക്കേടത്ത് സുനേഷ് ജോസഫിന് ജൂൺ 29 നാണ് മെസേജ് വന്നത്. താങ്കളുടെ കൊവിഡ് വാക്‌സിന്‍റെ ഒന്നാം ഡോസ് വിജയകരമായി പൂർത്തിയായി എന്നായിരുന്നു മെസേജ്.

ലിങ്കില്‍ കയറി പരിശോധിച്ചപ്പോള്‍ കിറുകൃത്യം...!

വാക്‌സിൻ ലഭിക്കാന്‍ രജിസ്റ്റർ ചെയ്തതല്ലാതെ കുത്തിവയ്പ്പ് സ്വീകരിക്കാത്ത തനിക്ക് എങ്ങനെയാണ് ഈ സന്ദേശം ലഭിച്ചതെന്ന സംശയത്താല്‍ ലിങ്കിൽ കയറി പ്രിന്‍റ് എടുത്തുനോക്കിയപ്പോൾ പാസ്പോര്‍ട്ട് നമ്പർ, പേര്, വയസ് ബെനിഫിഷരി നമ്പർ എല്ലാം ശരിയാണെന്ന് യുവാവ് പറയുന്നു.

ജൂൺ 29 ന് ഹരിയാനയിലെ പാൽറ പി.എച്ച്.സി ഒന്നില്‍ നിന്നും കൊവിഷീൽഡ് വാക്‌സിൻ സ്വീകരിച്ചെന്നാണ് സർട്ടിഫിക്കറ്റിൽ ഉള്ളത്.

വിവരങ്ങള്‍ ചോര്‍ത്തിയതെന്ന് സംശയം

വാക്സിൻ സ്വീകരിക്കാതെ കുത്തിവയ്‌പ്പ് സ്വീകരിച്ചെന്ന സർട്ടിഫിക്കറ്റ് ലഭിച്ച ആശങ്കയിലാണ് സുനേഷ് ജോസഫ്. ഈ കാരണം കൊണ്ട് തനിക്കിനി ഒന്നാം ഡോസ് എടുക്കാൻ പറ്റില്ലേയെന്നും തങ്ങളുടെ രഹസ്യവിവരങ്ങൾ ആരോ ചോർത്തി ഇത്തരത്തിൽ ചെയ്യുന്നതാണോ എന്നുമുള്ള ആശങ്കയും ഇദ്ദേഹം ഉന്നയിക്കുന്നു. ആരോഗ്യ വകുപ്പിന് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് സുനേഷ്.

ALSO READ: 'ട്രെയിന്‍ ലേറ്റ് ആയോന്ന് ചോദിക്കും, കറന്‍റ് ഇല്ലാത്തതാണ് ചിലര്‍ക്ക് പ്രശ്നം' ; ഫോണ്‍ വിളി വിവാദത്തില്‍ മുകേഷ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.