കോഴിക്കോട്: പെട്രോൾ വില വർധനവിലൂടെ കമ്പനികൾക്ക് കിട്ടുന്ന ലാഭത്തിൻ്റെ വിഹിതം ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. കാലിക്കറ്റ് പ്രസ് ക്ലബിന്‍റെ നേതൃത്വത്തിൽ നടക്കുന്ന 'തദ്ദേശീയം 2020- മീറ്റ് ദി ലീഡർ' മുഖാമുഖ പാരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ കോൺഗ്രസ് അസ്‌തമിക്കാറായി. പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിന്ന ക്രൈസ്തവ മേഖലകൾ അടക്കം കോൺഗ്രസിൽ നിന്ന് വിട്ട് പോകുന്നു. കോൺഗ്രസ് ലീഗിന് വഴങ്ങി കൊടുക്കുകയാണെന്നും സിപിഎമ്മിൻ്റെ ഭാവി എന്താകും എന്നത് സംശയമാണെന്നും വി.മുരളീധരൻ പറഞ്ഞു.
പെട്രോൾ വില വർധനവിന്‍റെ ലാഭത്തിൻ്റെ വിഹിതം ഇന്ത്യയിലെ പാവങ്ങൾക്ക് നൽകുന്നു; വി.മുരളീധരൻ
ക്രൈസ്തവ മേഖലകൾ അടക്കം കോൺഗ്രസിൽ നിന്ന് വിട്ട് പോകുകയാണെന്ന് വി.മുരളീധരൻ പറഞ്ഞു