കോഴിക്കോട്: ബ്ലാക്ക് ഫംഗസ് രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുണ്ടായിരുന്ന സ്ത്രീ മരിച്ചു. കോഴിക്കോട് പയ്യാനക്കൽ സ്വദേശി ജമീല(56) ആണ് മരിച്ചത്. ജമീല കൊവിഡ് പോസിറ്റീവായിരുന്നു. ഇതുവരെ നാൽപ്പതിൽ അധികം ആളുകൾക്കാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. മണ്ണിലും വായുവിലുമൊക്കെ കാണപ്പെടുന്ന മ്യൂക്കർമൈറ്റ്സ് ഇനത്തിൽപ്പെട്ട ഫംഗസുകളാണ് രോഗം പടർത്തുന്നത്.
Also Read:ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് പരിഹാരം: ലൈപോസോമല്‍ ആംഫോടെറിസിന്‍ ലഭ്യമായി
കൊവിഡ് ബാധിച്ചവരിലാണ് രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. കൊവിഡ് മൂലം പ്രതിരോധ ശേഷി കുറയുന്നതും സ്റ്റിറോയിഡുകളുടെ അശാസ്ത്രീയ ഉപയോഗവുമാണ് രോഗകാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ബ്ലാക്ക് ഫംഗസിന് പുറമെ വൈറ്റ്,യെല്ലോ,ഗ്രേ ഫംഗസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിരുന്നു.