ETV Bharat / state

അന്തര്‍ സംസ്ഥാന ബസ് യാത്ര ദുരിതമാവുന്നു

ഓപ്പ്റേഷന്‍ നൈറ്റ് റൈഡേഴ്സ് സര്‍ക്കാര്‍  നടപ്പിലാക്കിയതോടെ ക്രമവിരുദ്ധമായി സര്‍വ്വീസ് നടത്തുന്ന ബസുകള്‍ നിരത്തിലിറങ്ങാതയായി. പകരം കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ആരംഭിച്ചതുമില്ല

ദുരിതത്തിലായി യാത്രക്കാർ
author img

By

Published : May 1, 2019, 3:02 PM IST

Updated : May 1, 2019, 3:41 PM IST

കോഴിക്കോട്: അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചപ്പോള്‍ ദുരിതത്തിലായത് മലബാറിലെ യാത്രക്കാര്‍. ഓപ്പ്റേഷന്‍ നൈറ്റ് റൈഡേഴ്സ് സര്‍ക്കാര്‍ നടപ്പിലാക്കിയതോടെ ക്രമവിരുദ്ധമായി സര്‍വ്വീസ് നടത്തുന്ന ബസുകള്‍ നിരത്തിലിറങ്ങാതയായി. പകരം കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ആരംഭിച്ചതുമില്ല. നിത്യവും നൂറ് കണക്കിന് യാത്രക്കാരാണ് അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസുകളെ ആശ്രയിക്കുന്നത്. ട്രെയിനുകളിലാകട്ടെ തിരക്ക് ക്രമാതീതമാണ്.

അന്തര്‍ സംസ്ഥാന ബസ് യാത്ര ദുരിതമാവുന്നു

മുന്‍കൂട്ടി യാത്ര നിശ്ചയിക്കുന്ന യാത്രക്കാര്‍ക്കെ ട്രെയിനില്‍ സീറ്റ് റിസര്‍വ്വ് ചെയ്ത് പോകാന്‍ കഴിയൂ. അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസകളാകുമ്പോള്‍ പെട്ടന്നുണ്ടാകുന്ന യാത്രക്ക് ഉടനടി ടിക്കറ്റ് ലഭിക്കുമെന്നതാണ് മേന്മ. തിരക്കുള്ള ഇതര സംസ്ഥാന റൂട്ടുകളിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുകയാണെങ്കില്‍ യാത്രക്കാരുടെ ദുരിതം കുറക്കാനാകുമെന്നാണ് ഈ റൂട്ടില്‍ സ്ഥിരം യാത്ര ചെയ്യുന്നവര്‍ പറയുന്നത്. മാത്രവുമല്ല നഷ്ടക്കണക്ക് പറയുന്ന കെഎസ്ആര്‍ടിസിക്ക് അന്തര്‍ സംസ്ഥാന റൂട്ടുകള്‍ സാമ്പത്തിക നേട്ടമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.

Intro:അന്തർസംസ്ഥാന ബസ് സർവീസുകൾ കുറഞ്ഞതോടെ മലബാറിലെ യാത്രക്കാർ വലയുന്നു

Body:ആർടിഒ എൻഫോസിമെന്റ് പരിശോധന കർശനമാക്കിയതോടെയാണ് അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായത്. കോഴിക്കോട്ട് നിന്നു ബാംഗ്ലൂരിലേക്ക് പോകുന്നതിനു ടിക്കറ്റ് ബുക്കിങ് ഏജൻസി ഓഫീസിൽ രാവിലെ വിളിച്ചു പറഞ്ഞാൽ വൈകുന്നേരത്തെ യാത്രക്ക് ടിക്കറ്റ് ലഭിക്കുമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മറിയിരിക്കുന്നതായാണ് യാത്രക്കാരുടെ അഭിപ്രായം. റൂട്ടിൽ ആവശ്യത്തിനു കെ എസ്‌ആർ ടിസി ഇല്ലാത്തതും ട്രെയിനിൽ തിരക്ക് വർദ്ധിക്കുന്നതും ദുരിതം ഇരട്ടിയാക്കുന്നതായി സ്ഥിരം യാത്രക്കാരനായ ദിൽഷാദ് പറയുന്നു.

byte

Conclusion:അന്തർസംസ്ഥാന ബസുകൾ കുറയുന്നതിന് അനുസരിച്ച് യാത്രക്ക് സർക്കാർ ബദൽ സംവിധാനം ഒരുക്കണമെന്നും യാത്രക്കാർ പയയുന്നു.

ഇ ടി വി ഭാരത് കോഴിക്കോട്
Last Updated : May 1, 2019, 3:41 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.