ETV Bharat / state

Palestine Solidarity Muslim League Maha Rally സമസ്‌തയെ വിളിക്കാതെ മഹാറാലിയുമായി മുസ്ലിംലീഗ്, പലസ്‌തീൻ ഐക്യദാര്‍ഢ്യത്തിന് തരൂർ മുഖ്യാതിഥി - പലസ്‌തീന് ഐക്യദാര്‍ഢ്യവുമായി മുസ്‌ലീം ലീഗ്

പലസ്‌തീന് ഐക്യദാര്‍ഢ്യം, മുസ്‌ലീം ലീഗ് മനുഷ്യാവകാശ മഹാറാലി ഇന്ന്, സമസ്‌തയ്ക്ക് ക്ഷണമില്ല. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മുഖ്യാതിഥി.

Human Rights Maha Rally  Muslim League  Muslim League Maha Rally  Palestine Solidarity Maha Rally  Palestine Solidarity Human Rights Maha Rally  പലസ്‌തീന് ഐക്യദാര്‍ഢ്യം  മുസ്‌ലീം ലീഗ് മനുഷ്യാവകാശ മഹാറാലി  മുസ്‌ലീം ലീഗ്  പലസ്‌തീന് ഐക്യദാര്‍ഢ്യവുമായി മുസ്‌ലീം ലീഗ്  മനുഷ്യാവകാശ മഹാറാലിയിൽ സമസ്‌തയ്ക്ക് ക്ഷണമില്ല
Muslim League Palestine Solidarity Maha Rally
author img

By ETV Bharat Kerala Team

Published : Oct 26, 2023, 11:48 AM IST

Updated : Oct 26, 2023, 2:35 PM IST

കോഴിക്കോട് : പലസ്‌തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം (Palestine Solidarity ) പ്രഖ്യാപിച്ച് മുസ്‌ലീം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലി ഇന്ന് നടക്കും (Muslim League Human Rights Maha Rally ). വൈകിട്ട് മൂന്ന് മുതല്‍ കോഴിക്കോട് കടപ്പുറത്താണ് റാലി സംഘടിപ്പിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മുഖ്യാതിഥിയാകും.

ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (Syed Sadiqali Shihab Thangal) റാലി ഉദ്‌ഘാടനം ചെയ്യും. അതേ സമയം സമസ്‌തയ്ക്ക് (Samastha) പരിപാടിയിലേക്ക് ക്ഷണമില്ല. സമസ്‌ത നേതാക്കളും ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമും തമ്മിലുള്ള പരസ്യ പ്രതികരണങ്ങൾക്ക് ശേഷം ലീഗ് നടത്തുന്ന പ്രധാന പരിപാടിയാണിത്. അതുകൊണ്ട് തന്നെ വന്‍ ജനപങ്കാളിത്തം ഉറപ്പ് വരുത്താനുള്ള തീവ്ര ശ്രമത്തിലാണ് ലീഗ്.

സംസ്ഥാനത്ത് ഉടനീളമുള്ള പ്രവർത്തകരെ റാലിയില്‍ എത്തിക്കാനാണ് ശ്രമം. റാലിയോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

യുദ്ധം ഇതുവരെ : ഇക്കഴിഞ്ഞ ഒക്‌ടോബർ ഏഴിനാണ് ഇസ്രയേൽ - പലസ്‌തീൻ യുദ്ധം (Israel - Palestine War) വീണ്ടും ആരംഭിച്ചത്. ഇതോടെ പശ്ചിമേഷ്യ യുദ്ധക്കളമായി മാറുകയായിരുന്നു. മൂന്നാഴ്‌ചയായി നീണ്ടു നിൽക്കുന്ന യുദ്ധത്തിൽ ഇതുവരെ 2,300 ലധികം കുട്ടികളുൾപ്പടെ 5,700 പലസ്‌തീനികളും 1,400 ലധികം ഇസ്രയേലികളും കൊല്ലപ്പെട്ടു. വിദേശ പൗരന്മാരുൾപ്പടെ 200 ഓളം പേരെ ഹമാസ് ഗാസ മുനമ്പിൽ ബന്ദികളാക്കി.

അതേസമയം, ഗാസയിൽ ഇസ്രയേൽ ഏർപ്പെടുത്തിയ ഉപരോധമാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയത്. 23 ലക്ഷം പലസ്‌തീനികളുള്ള ഗാസയിൽ ഇന്ധനം, ശുദ്ധജലം, ഭക്ഷണം, വൈദ്യുതി എന്നിവയ്‌ക്ക് ക്ഷാമം നേരിട്ട് വരികയാണ്. ഇതിനിടെ ഗാസയിലെ ആശുപത്രിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ മാത്രം 500 ഓളം പേർ കൊല്ലപ്പെട്ടത് ലോകജനതയെ ഞെട്ടിച്ചിരുന്നു.

ഇരു രാജ്യങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ച് വിവിധ ലോക രാജ്യങ്ങൾ മുന്നോട്ട് വന്നത് യുദ്ധത്തിന്‍റെ വ്യാപ്‌തിയും വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ നിരവധി കുട്ടികളും വൃദ്ധരും ഗർഭിണികളും അവശ്യ മെഡിക്കൽ സൗകര്യം പോലും ലഭിക്കാതെ നരഗിക്കുന്ന സാഹചര്യത്തിൽ ഐക്യരാഷ്‌ട്രസഭ റഫാ അതിർത്തി വഴി ഗാസയിലേക്ക് മാനിഷിക സഹായം നൽകിവരികയാണ്. എന്നാൽ പോലും ഹമാസിനെതിരായ യുദ്ധം ശക്തമാക്കുമെന്നാണ് ഇസ്രയേൽ ആഹ്വാനം ചെയ്‌തിട്ടുള്ളത്.

Last Updated : Oct 26, 2023, 2:35 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.