കോഴിക്കോട്: ദിനംപ്രതി നിരവധി സഞ്ചാരികൾ എത്തുന്ന കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകളുടെ എണ്ണം കുറവായത് ആശങ്ക ഉയർത്തുന്നു. ഒരു ഡ്യൂട്ടിയിലുള്ളത് വെറും രണ്ട് ലൈഫ് ഗാർഡുകളാണ്. ഏകദേശം ഒരു കിലോമീറ്ററോളം ദൂരമുള്ള കടൽ തീരം ഇവർ രണ്ടു പേരും ചേർന്നാണ് ശ്രദ്ധിക്കേണ്ടത്. പ്രകൃതി ക്ഷോഭം പതിവായ സാഹചര്യത്തിൽ ബീച്ചിലെ ലൈഫ് ഗാർഡുകളുടെ എണ്ണം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സഞ്ചാരികളും അഭിപ്രായപ്പെടുന്നു. ലൈഫ് ഗാർഡുകൾ നിൽക്കുന്നിടത്ത് നിന്ന് മാറി അപകടം സംഭവിച്ചാൽ രക്ഷാ പ്രവർത്തനം പ്രയാസമാണെന്നും അപകടത്തിൽപ്പെട്ടയാൾക്ക് എന്തും സംഭവിക്കാമെന്നും ലൈഫ് ഗാർഡായ സി.പി. മനോജ് കുമാർ പറയുന്നു.
കോഴിക്കോട് ബീച്ചില്‍ ലൈഫ് ഗാർഡുകൾ കുറവ്
ഒരു കിലോമീറ്ററോളം ദൂരമുള്ള കടല്‍ തീരത്തെത്തുന്ന സഞ്ചാരികളെ ശ്രദ്ധിക്കാന്‍ ഒരു ഡ്യൂട്ടിയില്‍ ഉള്ളത് ആകെ രണ്ടുപേര്‍ മാത്രം.
കോഴിക്കോട്: ദിനംപ്രതി നിരവധി സഞ്ചാരികൾ എത്തുന്ന കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകളുടെ എണ്ണം കുറവായത് ആശങ്ക ഉയർത്തുന്നു. ഒരു ഡ്യൂട്ടിയിലുള്ളത് വെറും രണ്ട് ലൈഫ് ഗാർഡുകളാണ്. ഏകദേശം ഒരു കിലോമീറ്ററോളം ദൂരമുള്ള കടൽ തീരം ഇവർ രണ്ടു പേരും ചേർന്നാണ് ശ്രദ്ധിക്കേണ്ടത്. പ്രകൃതി ക്ഷോഭം പതിവായ സാഹചര്യത്തിൽ ബീച്ചിലെ ലൈഫ് ഗാർഡുകളുടെ എണ്ണം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സഞ്ചാരികളും അഭിപ്രായപ്പെടുന്നു. ലൈഫ് ഗാർഡുകൾ നിൽക്കുന്നിടത്ത് നിന്ന് മാറി അപകടം സംഭവിച്ചാൽ രക്ഷാ പ്രവർത്തനം പ്രയാസമാണെന്നും അപകടത്തിൽപ്പെട്ടയാൾക്ക് എന്തും സംഭവിക്കാമെന്നും ലൈഫ് ഗാർഡായ സി.പി. മനോജ് കുമാർ പറയുന്നു.
Body:ദിനംപ്രതി നിരവധി പേരെത്തുന്ന കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുകളുടെ അംഗബലം കുറവായത് ആശങ്ക ഉയർത്തുകയാണ്. ബീച്ചിൽ പ്രധാനമായും സഞ്ചാരികൾ എത്തുന്ന ഭാഗത്ത് വെറും രണ്ട് ലൈഫ് ഗാർഡുകളാണ് ഡ്യൂട്ടിയിലുണ്ടാവുക. ഏകദേശം ഒരു കിലോമീറ്ററോളം ദൂരമുള്ള കടൽ തീരം ഇവർ രണ്ടു പേരും ചേർന്നാണ് ശ്രദ്ധിക്കേണ്ടത്. ലൈഫ് ഗാർഡുകൾ നിൽക്കുന്നിടത്ത് നിന്ന് അൽപ്പം മാറി ദൗർഭാഗ്യത്തിന് വല്ല അപകടവും സംഭവിച്ചാൽ അവിടേക്ക് ഓടിയെത്തി വേണം രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെടാൻ. ഈ സമയം അപകടത്തിൽപ്പെടുന്നയാൾക്ക് എന്തും സംഭവിക്കാമെന്ന് ലൈഫ് ഗാർഡായ സി.പി. മനോജ് കുമാർ പറയുന്നത്.
byte_ സി.പി. മനോജ് കുമാർ (ലൈഫ് ഗാർഡ്)
Conclusion:പ്രകൃതി ക്ഷോഭം പതിവിന് വിപരീതമായി അലയടിക്കുന്ന സാഹചര്യത്തിൽ ബീച്ചിലെ ലൈഫ് ഗാർഡുകളുടെ എണ്ണം വർധിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ് സഞ്ചാരികളും അഭിപ്രായപ്പെടുന്നത്.
ഇടിവി ഭാരത്, കോഴിക്കോട്