ETV Bharat / state

കുറ്റിപൊയില്‍ വയലൊരുക്കി ഭിന്നശേഷി വിദ്യാര്‍ഥികള്‍

അര ഏക്കര്‍ സ്ഥലത്ത് പൂര്‍ണമായും ജൈവകൃഷിയാണ് നടത്തുന്നത്.

ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ കൃഷിയിറക്കി  കൊടിയത്തൂര്‍ കുറ്റിപൊയില്‍ വയല്‍  പരിവാര്‍ കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി  Kozhikode Non disabled students  vegetable farming kodiyathoor  KOzhikode latest news  agricultural news
കുറ്റിപൊയില്‍ വയലൊരുക്കി ഭിന്നശേഷി വിദ്യാര്‍ഥികള്‍
author img

By

Published : Feb 8, 2022, 12:34 PM IST

കോഴിക്കോട്: കൊടിയത്തൂരില്‍ കുറ്റിപൊയില്‍ വയലില്‍ ഇത്തവണ കൃഷിയിറക്കാന്‍ ഇവരുമുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളെ സമൂഹത്തിന് മുന്‍നിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രക്ഷിതാക്കളുടെ കൂട്ടായ്‌മയായ പരിവാര്‍ കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്.

കുറ്റിപൊയില്‍ വയലൊരുക്കി ഭിന്നശേഷി വിദ്യാര്‍ഥികള്‍

നിലം ഒരുക്കുന്നത് മുതല്‍ വിളവെടുക്കുന്നത് വരെയുള്ള പരിചരണം പരിവാര്‍ സംഘടനയാണ് നടത്തുന്നത്. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാര്‍ഷിക വൃത്തിയില്‍ കൂടുതല്‍ അറിവും പരിശീലനവും ലഭിക്കുമെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. കൊടിയത്തൂര്‍ കൃഷിഭവന്‍റെ സഹകരണത്തോടെ അരയേക്കര്‍ സ്ഥലത്ത് പൂര്‍ണമായും ജൈവകൃഷിയാണ് ചെയ്യുന്നത്. പയര്‍, വെണ്ട, മത്തന്‍, ചുരങ്ങ, ഇളവര്‍ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.

Also Read: പിറന്നാളിന് 'പിണ്ണാക്ക് കേക്ക്': മില്‍നയും ആട്ടിൻകുട്ടികളും വേറെ ലെവലാണ്

എല്ലാത്തിനും സഹായമായി കാരക്കുറ്റി യങ്സ്റ്റാര്‍ ക്ലബും നാപ്‌സാനിറ്റൈസര്‍ കമ്പനിയും ഒപ്പമുണ്ടെന്ന് പരിവാര്‍ സംഘടന പറയുന്നു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍ഡ് വി.ഷംലൂലത്താണ് പാടത്ത് വിത്തെറിഞ്ഞ് ഉദ്‌ഘാടനം നിര്‍വഹിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.