ETV Bharat / state

അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം; മുക്കത്ത് സമര പരമ്പര

വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ 11 മണിയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ മുക്കം എഇഒ ഓഫീസിലേക്ക് മാർച്ച് നടത്തി.

അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം; മുക്കത്ത് സമര പരമ്പര
author img

By

Published : May 13, 2019, 12:48 PM IST

Updated : May 13, 2019, 1:19 PM IST

കോഴിക്കോട്: മുക്കം നഗരസഭയിലെ നീലേശ്വരം ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ വിദ്യാർഥികൾക്കായി പരീക്ഷ എഴുതിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്, ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. കോൺഗ്രസ് പ്രവർത്തകർ സ്കൂളിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.

അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം; മുക്കത്ത് സമര പരമ്പര

വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ 11 മണിയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ മുക്കം എഇഒ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് സാജിദ് നടുവണ്ണൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് മാർച്ച് മിനി സിവിൽ സ്റ്റേഷൻ ഉപരോധിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. 11 മണിയോടെ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ നീലേശ്വരം സ്കൂളിലേക്ക് മാർച്ച് നടത്തി. മാർച്ച് ഗിരീഷ്തേവള്ളി ഉദ്ഘാടനം ചെയ്തു. മാർച്ച് രണ്ടാം ഗേറ്റിന് മുന്നിൽ പൊലീസ് തടയുകയായിരുന്നു.

Intro:Body:

അധ്യാപകൻ പരീക്ഷ എഴുതിയ സംഭവം; മുക്കത്ത് സമര പരമ്പര

മുക്കം: മുക്കം നഗരസഭയിലെ നീലേശ്വരം ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകൻ വിദ്യാർത്ഥികൾക്കായി ഇംഗ്ലീഷ് പരീക്ഷ എഴുതിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ്, ബി.ജെ.പി പ്രവർത്തർ മാർച്ച് നടത്തി.കോൺഗ്രസ് പ്രവർത്തകർ സ്കുളിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് 

ഇന്ന് രാവിലെ 11 മണിയോടെയാണ് യൂത്ത് ലീഗ് പ്രവർത്തകർ മുക്കം എ.ഇ.ഒ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. നിരവധി പ്രവർത്തകർ പങ്കെടുത്ത മാർച്ച് മിനി സിവിൽ സ്റ്റേഷന് മുന്നിൽ പോലീസ് തടഞ്ഞു. പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചത് അൽപ്പനേരം സംഘർഷത്തിനും കാരണമായി. തുടർന്ന് മിനി സിവിൽ സ്റ്റേഷൻ ഉപരോധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.  മാർച്ച് യൂത്ത് ലീഗ് ജില്ല പ്രസി.സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. 

11 മണിയോടെ തന്നെയാണ്  ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ നീലേശ്വരം സ്കൂളിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് രണ്ടാം ഗേറ്റിന് മുന്നിൽ പോലീസ് തടഞ്ഞു. മാർച്ച് ഗിരീഷ്തേവള്ളി ഉദ്ഘാടനം ചെയ്തു. 

കോൺഗ്രസ് മുക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നീലേശ്വരം സ്കൂളിന് മുന്നിൽ ബഹുജന ധർണ്ണ നടത്തി. ധർണ്ണ ഡി.സി.സി സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ലാടനം ചെയ്തു. ടി.ടി.സുലൈമാൻ അധ്യക്ഷത വഹിച്ചു

Conclusion:
Last Updated : May 13, 2019, 1:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.