ETV Bharat / state

പൊതു പണിമുടക്ക് : കൊയിലാണ്ടിയില്‍ കടതുറന്ന വ്യാപാരിക്ക് നേരെ ആക്രമണം

വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടും പൂജ സ്റ്റോർ ഉടമയുമായ കെ.പി. ശ്രീധരന് നേരെയായിരുന്നു ആക്രമണം

author img

By

Published : Mar 28, 2022, 7:44 PM IST

Updated : Mar 28, 2022, 10:57 PM IST

National Trade union Strick  assaulted Shop owner in Koyilandy  പൊതുപണിമുടക്ക് വാര്‍ത്ത  കൊയിലാണ്ടിയില്‍ വ്യാപാരിയെ ആക്രമിച്ചു
പൊതുപണിമുടക്ക്: കൊയിലാണ്ടിയില്‍ കടതുറന്ന വ്യാപാരിയെ ആക്രമിച്ചതായി ആരോപണം

കോഴിക്കോട് : പൊതുപണിമുടക്കിനിടെ കൊയിലാണ്ടിയിൽ കട തുറന്ന വ്യാപാരിക്കെതിരെ ആക്രമണം നടന്നതായി പരാതി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടും പൂജ സ്റ്റോർ ഉടമയുമായ കെ.പി. ശ്രീധരന് നേരെയാണ് സമരാനുകൂലികൾ അക്രമണം നടത്തിയത്. ശ്രീധരന്‍റെ ദേഹത്ത് നായ്ക്കുരണ പൊടിയും മുളകുപൊടിയും വിതറി.

പൊതു പണിമുടക്ക് : കൊയിലാണ്ടിയില്‍ കടതുറന്ന വ്യാപാരിക്ക് നേരെ ആക്രമണം

Also Read: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ; എ.ജി.യുടെ നിയമോപദേശം തേടി സര്‍ക്കാര്‍

ആക്രമണത്തെ തുടർന്ന് ശ്രീധരൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തുറക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് സംരക്ഷണം കൊടുക്കണമെന്ന കോടതി വിധികൾ ഉണ്ടായിട്ടും പൊലീസ് സുരക്ഷ ലഭിക്കാതിരുന്നത് ഗുരുതര വീഴ്ചയാണെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതികരിച്ചു. ആക്രമണം നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും സംഘടന ആവശ്യപ്പെട്ടു.

Last Updated : Mar 28, 2022, 10:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.