ETV Bharat / state

ന്യൂനപക്ഷ സ്കോളർഷിപ്പ് വിവാദം; സി.പി.എമ്മിനെതിരെ എം.കെ മുനീർ രംഗത്ത്

author img

By

Published : Jul 20, 2021, 5:53 PM IST

Updated : Jul 20, 2021, 9:48 PM IST

മുസ്ലിം ലീഗ് ബുദ്ധി ശൂന്യമായി പ്രവർത്തിക്കുന്ന പാർട്ടിയല്ലെന്നും ന്യൂനപക്ഷ അവകാശം മറ്റൊരു സമുദായത്തിനും നിഷേധിക്കാൻ ലീഗ് തയ്യാറാവില്ലെന്നും എം.കെ മുനീർ പറഞ്ഞു.

muslim league responds allegations raised by cpm  scholarship conroversy  muslim league  cpm  m.k muneer  സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിവാദം; സിപിഎമ്മിനെതിരെ എം.കെ.മുനീർ രംഗത്ത്
സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിവാദം; സി.പി.എമ്മിനെതിരെ എം.കെ മുനീർ രംഗത്ത്

കോഴിക്കോട്: സ്കോളർഷിപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ പുറത്തുവന്നിരിക്കുന്ന വിധി മുസ്ലിം ലീഗ് ശുപാർശയെന്ന സിപിഎം വാദത്തിനെതിരെ എം.കെ മുനീർ എംഎല്‍എ. മുസ്ലിം ലീഗ് ബുദ്ധിശൂന്യമായി പ്രവർത്തിക്കുന്ന പാർട്ടിയല്ല. സച്ചാർ കമ്മിറ്റി മുസ്ലിം സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പരിശോധിക്കാനും തീരുമാനങ്ങൾ നടപ്പിലാക്കാനും വേണ്ടി ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

'സർക്കാർ കൃത്യമായി തീരുമാനങ്ങളെടുക്കണം'

ന്യൂനപക്ഷ അവകാശം മറ്റൊരു സമുദായത്തിനും നിഷേധിക്കാൻ മുസ്ലിം ലീഗ് തയ്യാറാവില്ല. സച്ചാർ കമ്മിറ്റി പറയുന്നത് പ്രകാരമുള്ള അവകാശമാണ് മുസ്ലിം സമുദായത്തിന് ലഭിക്കുന്നത്. ജനസംഖ്യ ആനുപാതികമായി കോടതിവിധി നടപ്പിലാക്കാൻ തയ്യാറാകുന്ന സർക്കാർ കൃത്യമായി തീരുമാനങ്ങൾ എടുക്കണം. എന്നാൽ ഇപ്പോൾ രണ്ട് മതങ്ങൾ തമ്മിലുള്ള സ്പർധയിലേക്ക് കാര്യങ്ങൾ നീക്കുകയാണ്.

'മുന്നോക്കത്തിൽ പിന്നോക്കം നിൽക്കുന്നവര്‍ക്ക് പാര്‍ട്ടി എതിരല്ല'

ഇതിന് മുസ്ലിം സമുദായം ഉത്തരവാദികളല്ല. സച്ചാർ കമ്മിറ്റിയും പാലോളി കമ്മിറ്റിയും പറഞ്ഞത് പ്രകാരമുള്ള രീതിയിൽ മുസ്ലിം സമുദായത്തിന് ലഭിക്കുന്ന ശതമാനം നടപ്പിലാക്കുന്നതിനൊപ്പം തന്നെ മറ്റ് ന്യൂനപക്ഷ സമുദായങ്ങളുടെ കാര്യത്തിലും തീരുമാനം വരണം. മുന്നോക്കത്തിൽ പിന്നോക്കം നിൽക്കുന്നവരെ പരിഗണിക്കുന്നതിന് എതിരല്ല. സംവരണം എന്ന സംവിധാനം ഇല്ലാതാകും.

'സർവകക്ഷി യോഗം പ്രഹസനം'

ഓരോ സമുദായത്തിനും ലഭിക്കുന്ന സ്കോളർഷിപ്പ് നൂറ് ശതമാനം ആക്കേണ്ടതാണ്. വിദ്യാഭ്യാസ ഉയർച്ചക്ക് ഇത് സഹായകമാകും. മുന്നോക്ക വിഭാഗങ്ങളുടെ വിഷയത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടാണ്. ഒരുമിച്ച് ആലോചിച്ചു തീരുമാനിച്ചതാണ് കാര്യങ്ങൾ. സർവകക്ഷി യോഗം പ്രഹസനമായിരുന്നുവെന്നും പറയുന്ന കാര്യങ്ങൾ വളച്ചൊടിച്ചാണ് സി.പി.എം അവതരിപ്പിക്കുന്നതെന്നും എം.കെ മുനീർ കൂട്ടിച്ചേർത്തു.

ALSO READ: പീഡന കേസ് പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ടതായി ആരോപണം

Last Updated : Jul 20, 2021, 9:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.