ETV Bharat / state

കസ്‌തൂരിയുമായി കോഴിക്കോട് മൂന്ന് പേരും ആലുവയില്‍ നാല് പേരും പിടിയില്‍ - കസ്‌തൂരി വില്‍പന

കസ്‌തൂരി വില്‍പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോടും ആലുവയിലും പരിശോധന നടത്തിയത്.

three people arrested with Musk in Kozhikode  Musk seized by Forest department in Kozhikode  Forest department  Musk  കസ്‌തൂരിയുമായി കോഴിക്കോട് മൂന്ന് പേര്‍ പിടിയില്‍  കോഴിക്കോട്  കസ്‌തൂരി വില്‍പന  കസ്‌തൂരി
കസ്‌തൂരിയുമായി കോഴിക്കോട് മൂന്ന് പേര്‍ പിടിയില്‍
author img

By

Published : Mar 29, 2023, 12:22 PM IST

കോഴിക്കോട്: കസ്‌തൂരിയുമായി മൂന്ന് പേർ കോഴിക്കോട് വനം വിജിലൻസ് വിഭാഗത്തിന്‍റെ പിടിയിൽ. ഫോറസ്റ്റ് വിജിലൻസ് വിഭാഗം എപിസിസിഎഫിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് ഫ്ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ എം ടി ഹരിലാലിന്‍റെ നിർദേശാനുസരണം കോഴിക്കോട് ഫ്ലയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫിസറും ഫോറസ്റ്റ് ഇന്‍റലിജിൻസ് വിഭാഗവും താമരശ്ശേരി റെയിഞ്ച് സ്റ്റാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കസ്‌തൂരി പിടികൂടിയത്.

കോഴിക്കോട് മാവൂർ റോഡിൽ കോട്ടൂളി ഐഡിബിഐ ബാങ്കിന് മുൻവശത്ത് വച്ച് പ്രതികൾ സഞ്ചരിച്ച വാഹനം പിന്തുടർന്ന് സാഹസികമായാണ് കസ്‌തൂരി സഹിതം പ്രതികളെ പിടികൂടിയത്. കസ്‌തൂരി മാനിൽ നിന്നും ശേഖരിച്ച കസ്‌തൂരി വില്‍പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പന്തീരാങ്കാവ് സ്വദേശി അബ്‌ദുല്‍ സലാം, തലശ്ശേരി പെരിങ്ങത്തൂർ സ്വദേശി ഹാരിസ്, കോഴിക്കോട് കുരുവട്ടൂർ സ്വദേശി മുസ്‌തഫ എന്നിവർ വനംവകുപ്പിന്‍റെ പിടിയിലായത്. വന്യജീവി സംരക്ഷണ നിയമം 1972 ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിച്ചു വരുന്ന കസ്‌തൂരി മാനിനെ വേട്ടയാടി കൊന്നാണ് കസ്‌തൂരി ശേഖരിക്കുന്നത്.

മൂന്ന് വർഷം മുതൽ എട്ട് വർഷം വരെ തടവ് ലഭിക്കുന്ന കുറ്റകൃത്യമാണ് ഇത്. കോഴിക്കോട് ഫ്ലയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫിസർ പി പ്രഭാകരന്‍റെ നേതൃത്വത്തിൽ ഡെപ്യൂട്ടി റെയിഞ്ച് ഓഫിസർ എബിൻ എ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ജഗദീഷ് കുമാർ, വബീഷ് എം, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ആസിഫ് എ, മുഹമ്മദ്‌ അസ്‌ലം സി, ശ്രീലേഷ് കുമാർ, ശ്രീനാഥ് കെ വി, ഡ്രൈവർ പ്രസാദ് എന്നിവർ ഉൾപ്പെട്ട വനംവകുപ്പ് സംഘമാണ് പ്രതികളെ പിടികൂടിയത്. കേസ് തുടർ നടപടികൾക്കായി താമരശ്ശേരി റെയിഞ്ച് ഓഫിസിലേക്ക് കൈമാറും.

കസ്‌തൂരി വില്‍പനക്കിടെ നാലു പേര്‍ പിടിയില്‍: വീട്ടില്‍ അനധികൃതമായി കസ്‌തൂരി വിൽപന നടത്തുന്നതിനിടെ ആലുവയില്‍ നാല് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്‌തിരുന്നു. വിൽപനക്കായി എത്തിച്ച 20 ലക്ഷം രൂപ വിലവരുന്ന കസ്‌തൂരിയും ഇവരിൽ നിന്ന് കണ്ടെടുത്തു. ആലുവ ചെങ്ങമനാട് പുത്തൻതോട് ഭാഗത്തെ വീട്ടിൽ വച്ച് കസ്‌തൂരി വിൽപന നടത്തുന്നതിനിടെയാണ് വീട്ടുടമ അടക്കം നാല് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ കയ്യോടെ പിടികൂടിയത്.

വീട്ടുടമ പുത്തൻതോട് സ്വദേശി ശിവജി, ഒല്ലൂർ സ്വദേശി വിനോദ്, ചെങ്ങമനാട് സ്വദേശി അബൂബക്കർ, മാള സ്വദേശി സുൽഫി എന്നിവരാണ് അറസ്റ്റിലാത്. ചൊവ്വാഴ്‌ച രാവിലെ പതിനൊന്ന് മണിയോടെ എറണാകുളം ഫോറസ്റ്റ് റേഞ്ച് ഓഫിസർ സുരേഷ്‌കുമാറിന്‍റെ നേതൃത്വത്തിൽ പെരുമ്പാവൂർ, ഏഴാറ്റുമുഖം വനംവകുപ്പുകളിലെ ഇരുപതോളം ഉദ്യോഗസ്ഥർ രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ശിവജിയുടെ വീട്ടിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു.

ഉദ്യോഗസ്ഥരെ കണ്ടതോടെ പ്രതികൾ വീട്ടിനുള്ളിലേക്ക് കസ്‌തൂരി വലിച്ചെറിഞ്ഞു. ഉദ്യോഗസ്ഥർ പ്രതികളെ കസ്റ്റഡിയിലെടുക്കക്കുകയും ഇവർ വലിച്ചെറിഞ്ഞ വിവിധ വലുപ്പത്തിലുള്ള എട്ട് കസ്‌തൂരികളും ഉദ്യോഗസ്ഥർ കണ്ടെടുക്കുകയും ചെയ്‌തു. രണ്ടിഞ്ച് വ്യാസമുള്ള മൂന്ന് കസ്‌തൂരികള്‍ താരതമ്യേന ചെറുതായിരുന്നു.

ശിവജിക്ക് വേണ്ടി കസ്‌തൂരി വിൽക്കാന്‍ എത്തിയതായിരുന്നു പ്രതികളായ വിനോദും സുൽഫിയും. അബൂബക്കർ ഇടനിലക്കാരന്‍ ആണെന്നാണ് സൂചന. കസ്‌തൂരി വില്‍പനയുമായി ബന്ധപ്പെട്ട് പ്രതികൾ നാലു പേരും വീട്ടിനുള്ളിൽ സംസാരിച്ച് കൊണ്ടിരിക്കെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയത്. നാല് പേരെയും വിശദമായി ചോദ്യം ചെയ്‌തതോടെ മാളയിലുള്ള സ്‌ത്രീയാണ് കസ്‌തൂരി വിൽപനയുടെ പിന്നിലെന്ന് ഇവർ മൊഴി നൽകി.

നാല് മണിക്കൂറോളം ചോദ്യം ചെയ്‌തതിന് ശേഷം ഇവരുടെ മൊഴി രേഖപ്പെടുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വീട്ടില്‍ നിന്ന് ലഭിച്ച കസ്‌തൂരിയും വിനോദിന്‍റെയും സുൽഫിയുടെയും സ്‌കൂട്ടറുകളും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. ഏഴാറ്റുമുഖം ഫോറസ്റ്റ് ഓഫസിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

തിരുവനന്തപുരം വിജിലൻസിന് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മിന്നൽ പരിശോധന നടത്താൻ എറണാകുളം റേഞ്ച് ഓഫിസർക്ക് നിർദേശം നൽകുകയായിരുന്നു. തുടർന്നാണ് വിവിധ റേഞ്ചുകളിലെ ഉദ്യോഗസ്ഥർ കൃത്യമായി ശിവജിയുടെ വീട്ടിലെത്തുകയും യഥാസമയം പ്രതികളെ പിടികൂടുകയും ചെയ്‌തത്.

അതേ സമയം വനംവകുപ്പ് സംസ്ഥാനത്തുടനീളം നടത്തുന്ന മിന്നൽ പരിശോധനയുടെ ഭാഗമായാണ് റെയ്‌ഡ് നടത്തിയതെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം. ഹിമാലയൻ മേഖലകളിൽ മാത്രം കാണപ്പെടുന്ന കസ്‌തൂരിമാനുകളുടെ ശരീരത്തിൽ കാണുന്ന വിലയേറിയ സുഗന്ധ വസ്‌തുവാണ് കസ്‌തൂരി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.