ETV Bharat / state

അമിത്‌ ഷായ്‌ക്ക് എതിരായ പ്രസ്താവന; മുഖ്യമന്ത്രിക്ക് മറുപടിയുമായി‌ മുരളീധരന്‍ - pinarayi vijayan

ഫേസ്‌ബുക്കിലൂടെയാണ് മുരളീധരന്‍ മുഖ്യമന്ത്രി പിണറായി വിജയന്‌ മറുപടിയുമായി രംഗത്തെത്തിയത്

മുരളീധരന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്  പിണറായി വിജയനെതിരെ ഫേസ്‌ബുക്ക് പോസ്റ്റ്  കോഴിക്കോട്‌  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ  എല്‍ഡിഎഫ്‌ പ്രചാരണ യോഗം  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  ഗുജറാത്ത് കലാപം  സ്വര്‍ണക്കടത്ത് കേസ്‌  തിരുവനന്തപുരം വിമാനത്താവളം  election 2021  kerala election 2021  election story  kozhikode  face book post against chief minister  pinarayi vijayan  v muraleedharan fb post
അമിത്‌ ഷായെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‌ മുരളീധരന്‍റെ മറുപടി
author img

By

Published : Mar 9, 2021, 1:25 PM IST

കോഴിക്കോട്‌: കണ്ണൂരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷായ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ വി.മുരളീധരന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്. അമിത്‌ ഷായെ വ്യാജ ഏറ്റുമുട്ടല്‍ പ്രതിയെന്ന് ആക്ഷേപിക്കുന്ന പിണറായി വിജയന്‍ വാടിക്കല്‍ രാമകൃഷ്‌ണനെ മറന്നോയെന്നും എല്ലാ കോടതികളും നിരപരാധിയെന്ന് വിധിച്ച അമിത്‌ ഷായുമായി നിങ്ങള്‍ക്ക് താരതമ്യമില്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു. 2016 ല്‍ പിണറായി അധികാരത്തില്‍ വന്നതിന്‌ ശേഷമാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് ഹബ്ബായി മാറിയതെന്നും മുരളീധരന്‍ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചു. കേരളത്തിൽ വന്ന് നീതിബോധം പഠിപ്പിക്കാൻ അമിത് ഷാ നിൽക്കേണ്ടെന്നും വർഗീയതയുടെ ആൾരൂപമാണ് അമിത് ഷായെന്നുമാണ്‌ മുഖ്യമന്ത്രി കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോ​ഗത്തിൽ പറഞ്ഞത്‌.

കൂടുതല്‍ വായനയ്‌ക്ക്‌; അമിത് ഷാ കേരളത്തെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി

വി.മുരളീധരന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

"അമിത്‌ ഷായെ വ്യാജ ഏറ്റുമുട്ടല്‍ പ്രതിയെന്ന് ആക്ഷേപിക്കുന്ന പിണറായി വിജയന് വാടിക്കല്‍ രാമകൃഷ്ണനെന്ന പേര് ഓര്‍മയുണ്ടോ? കല്ലുവെട്ടുന്ന മഴുകൊണ്ട് ആ ജനസംഘം പ്രവര്‍ത്തകന്‍റെ ശിരസിലേക്കാഞ്ഞുവെട്ടിയത് പിണറായി മറന്നോ? ചോരപുരണ്ട ആ കൈകള്‍ അമിത് ഷായ്ക്ക് നേരെ ചൂണ്ടേണ്ട..

എല്ലാ കോടതികളും നിരപരാധിയെന്ന് വിധിച്ച അമിത് ഷായുമായി നിങ്ങള്‍ക്ക് താരതമ്യമില്ല. 2014 ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമല്ല, 2016 ല്‍ പിണറായി തിരുവനന്തപുരത്ത് അധികാരമേറ്റ ശേഷമാണ് തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്തിന്‍റെ ഹബ്ബായി മാറിയത്. പിണറായിയുടെ കീഴിലുള്ള പ്രോട്ടോക്കോള്‍ വിഭാഗമാണ് നയതന്ത്രപരിരക്ഷ ഇല്ലാതിരുന്നിട്ടും നയതന്ത്ര ബാഗേജെന്ന് വ്യാജേന സ്വര്‍ണം കടത്തുവാന്‍ വേണ്ട ഒത്താശ ചെയ്‌തു കൊടുത്തത്. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ കോണ്‍സുല്‍ ജനറലിന് എക്‌സ്‌ കാറ്റഗറി സുരക്ഷ ഒരുക്കിയത് എന്തിനെന്ന് രാജ്യത്തോട് പിണറായി വിശദീകരിക്കണം. കള്ളക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായ ചരിത്രം അമിത് ഷായ്ക്കില്ല.

വിദേശ പൗരന്‍മാരുമായി ചേര്‍ന്ന് നിങ്ങള്‍ നടത്തിയ ദേശദ്രോഹം ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയോ ? ഇച്ഛാശക്തിയുള്ള കേന്ദ്രഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഭയമുണ്ടല്ലേ? അമിത് ഷായുടെ ശംഖുമുഖം ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ നല്‍കുന്നത് ഉത്തരമല്ല, നിലവിളിയാണ്. കള്ളക്കടത്തുകാരിയുമായി കറങ്ങി നടന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതെന്ത് ? കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയതാരാണെന്ന് പിണറായി കൊടുവള്ളിയിലെ സഖാക്കളോട് ചോദിച്ചാല്‍ മതി. കൈകാര്യം ചെയ്യും, കേരളമാണ് തുടങ്ങിയ വിരട്ടലൊന്നും അമിത് ഷായോടും ബിജെപിയോടും വേണ്ട. ഒരു കാര്യം മറക്കണ്ട..നിങ്ങള്‍ വഞ്ചിച്ചത് ഈ രാജ്യത്തെയാണ്. നിങ്ങള്‍ ഒറ്റുകൊടുത്തത് ഒരു ജനതയെയാണ്. അതിന് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും…..."

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.