ETV Bharat / state

മുക്കത്ത് ക്ഷീര വിപ്ലവം: ക്ഷീര നഗരം ലക്ഷ്യമിടുന്നത് 10000 ലിറ്റർ പാല്‍ - DAIRY FARMING

കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തത്തോടെ 10 ഹെക്ടറില്‍ തീറ്റപ്പുല്‍ കൃഷിയാരംഭിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്.

മുക്കം നഗരസഭ
author img

By

Published : Jul 10, 2019, 7:19 PM IST

Updated : Jul 10, 2019, 9:00 PM IST

മുക്കം: ക്ഷീരോത്പാദന രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യമിട്ട് മുക്കം നഗരസഭയുടെ പുതിയ പദ്ധതി. പ്രതിദിനം പതിനായിരം ലിറ്റർ പാലുത്പാദനം ലക്ഷ്യമിട്ടുള്ള ക്ഷീര നഗരം പദ്ധതി കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തത്തോടെ 10 ഹെക്ടറില്‍ തീറ്റപ്പുല്‍ കൃഷിയാരംഭിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പശുവിനെ വാങ്ങാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കാനും പദ്ധതിയുണ്ട്.

മുക്കത്ത് ക്ഷീര വിപ്ലവം: ക്ഷീര നഗരം ലക്ഷ്യമിടുന്നത് 10000 ലിറ്റർ പാല്‍
തൊഴിൽ ദിനങ്ങൾ അനുവദിക്കുന്നതിന് പട്ടികജാതി - പട്ടികവർഗം, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ക്ഷീരകർഷകർ, സ്ത്രീകൾ ഗൃഹനാഥയായുള്ള കുടുംബങ്ങൾ, ശാരീരിക വൈകല്യമുള്ളവർ ഗൃഹനാഥനായുള്ള കുടുംബങ്ങൾ, ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കൾ, പി.എം.എ.വൈ, ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവർക്ക് മുൻഗണനയുമുണ്ട്.പശുവിന് കിടക്കാൻ കിടക്ക ഉൾപ്പെടെ, ആധുനിക സംവിധാനങ്ങളോട് കൂടിയ 20 ഹൈടെക് ആലകളും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. പരിസര മലിനീകരണമില്ലാതെ ചാണകവും ഗോമൂത്രവും സംഭരിക്കാനുള്ള ടാങ്കും പശുവിന് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സംവിധാനവും ആലയിലുണ്ടാകും. എൺപത്തിമൂവായിരം രൂപയാണ് ഒരു ആലയുടെ നിർമാണ ചെലവ്. പദ്ധതിയുടെ ഭാഗമായി 300 അസോള കുളങ്ങളും നഗരസഭയുടെ നേതൃത്വത്തിൽ നിർമിക്കും.

Intro:മുക്കം നഗര സഭ ക്ഷിര വിപ്ലവത്തിനൊരുങ്ങി.Body:മുക്കം: ക്ഷീരോത്പാദന രംഗത്ത് സ്വയം പര്യാപ്തത ലക്ഷ്യമിട്ട് മുക്കം നഗരസഭയുടെ പുതിയ പദ്ധതി. പ്രതിദിനം പതിനായിരം ലിറ്റർ പാലുത്പാദനം ലക്ഷ്യമിട്ടുള്ള ക്ഷീര നഗരം പദ്ധതി കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തത്തോടെ തീറ്റപ്പുല്ല് കൃഷിയാരംഭിച്ചുമാണ് പദ്ധതി നടപ്പിലാക്കുന്നത്. പശുവിനെ വാങ്ങാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കാനും പദ്ധതിയുണ്ട്.

ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ നഗരസഭാ കൗൺസിൽ യോഗം മേയ് 25 ന് തീരുമാനിച്ചിരുന്നു. ജൂൺ 14 ന് ജില്ലാ പ്ലാനിങ് കമ്മിറ്റി ഇത് അംഗീകരിക്കുകയും ചെയ്തു. രണ്ടോ അതിലധികമോ കറവയുള്ള പശുക്കളെ വളർത്തുന്ന ക്ഷീരകർഷകർക്ക്, ക്ഷീര കർഷക സഹകരണ സംഘത്തിലെ  പാസ്ബുക്കിലെ രേഖപ്പെടുത്തൽ പ്രകാരം 10  ലിറ്ററിൽ കുറയാതെ  പാൽ ക്ഷീര കർഷക സഹകരണ സംഘത്തിൽ   നൽകുന്ന ദിവസങ്ങളിൽ മാത്രം  ഒരു ദിവസത്തെ വേതനം ലഭ്യമാക്കും. ഇങ്ങനെ പരമാവധി നൂറു ദിവസത്തെ വേതനമാണ് ലഭ്യമാകുക. തൊഴിൽ ദിനങ്ങൾ അനുവദിക്കുന്നതിന്  പട്ടികജാതി - പട്ടികവർഗം, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ക്ഷീരകർഷകർ, സ്ത്രീകൾ ഗൃഹനാഥയായുള്ള കുടുംബങ്ങൾ, ശാരീരിക വൈകല്യമുള്ളവർ ഗൃഹനാഥനായുള്ള കുടുംബങ്ങൾ, ഭൂപരിഷ്കരണത്തിന്റെ ഗുണഭോക്താക്കൾ, പി.എം.എ.വൈ,  ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കൾ എന്നിവർക്ക് മുൻഗണനയുമുണ്ട്.  പദ്ധതി യാഥാർഥ്യമാകുന്നതോടെ ക്ഷീരോത്പാദന രംഗത്ത് മുക്കം നഗരസഭ സ്വയം പര്യാപ്തത കൈവരിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

10 ഹെക്ടറിൽ പുൽകൃഷി

തീറ്റപ്പുല്ലിന്റെ കുറവും കാലിത്തീറ്റയുടെ വില വർധനവും മൂലം ക്ഷീരകർഷകർ ദുരിതത്തിലായ പശ്ചാത്തലത്തിലാണ് നഗരസഭയുടെ നേതൃത്വത്തിൽ 10 ഹെക്ടർ ഭൂമിയിൽ പുൽകൃഷി ആരംഭിക്കുന്നത്. ഗെയിൽ വാതക പൈപ്പ് ലൈൻ കടന്നുപോയ ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ തരിശായി കിടക്കുന്ന ഭൂമിയിലുമാണ് തൊഴിലുറപ്പ് തൊഴിലാളികൾ പുൽകൃഷിയൊരുക്കുക. സി.ഒ ഫോർ പുല്ലാണ് കൃഷി ചെയ്യുക. ഇതിനായി സ്ഥലമുടമകളുടെ സമ്മതപത്രം സ്വീകരിച്ചു വരികയാണ്. ഒരു കിലോ പുല്ലിന് സ്ഥലമുടമയ്ക്ക് രണ്ട് രൂപ ലഭിക്കും. ഒരു മെരട് പുല്ല് ശരാശരി അഞ്ച് മുതൽ പത്ത് കിലോഗ്രാം വരെ ഭാരമുണ്ടാകും. സ്ഥലമുടമകൾക്ക് മികച്ച വരുമാന മാർഗമായി പുൽകൃഷി മാറും. നഗരസഭയിലെ അഞ്ച് ക്ഷീര കർഷക സൊസൈറ്റികൾ മുഖേന ഇവ ശേഖരിച്ച് ക്ഷീര കർഷകരിലെത്തിക്കും.

ഹൈടെക് ആലകൾ

പശുവിന് കിടക്കാൻ കിടക്ക ഉൾപ്പെടെ, ആധുനിക സംവിധാനങ്ങളോട് കൂടിയ 20 ഹൈടെക് ആലകളും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. പരിസര മലിനീകരണമില്ലാതെ ചാണകവും ഗോമൂത്രവും സംഭരിക്കാനുള്ള ടാങ്കും പശുവിന് ഭക്ഷണം കഴിക്കാനുള്ള പ്രത്യേക സംവിധാനവും ആലയിലുണ്ടാകും. എൺപത്തിമൂവായിരം രൂപയാണ് ഒരു ആലയുടെ നിർമാണ ചെലവ്.

പശുവിനെ വാങ്ങാൻ ലോൺ

അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല
കർഷകർക്ക് പശുവിനെ വാങ്ങാൻ കുറഞ്ഞ നിരക്കിൽ ലോൺ അനുവദിക്കാനും പദ്ധതിയുണ്ട്. ഇതിനായി പ്രത്യേക ലോൺ മേള നടത്തും. നാല് ശതമാനം പലിശയ്ക്ക് രണ്ട് ലക്ഷം രൂപ വരെ വായ്പ നൽകും. എസ്.സി വിഭാഗക്കാർക്ക് 30000 രൂപ സബ്സിഡിയും നൽകും.

300 അസോള കുളങ്ങൾ

പദ്ധതിയുടെ ഭാഗമായി 300 അസോള കുളങ്ങളും നഗരസഭയുടെ നേതൃത്വത്തിൽ നിർമിക്കും. നല്ല പോഷഘ ഗുണങ്ങൾ അടങ്ങിയ അസോള പശുക്കൾക്ക് തീറ്റയായി നൽകാമെന്ന് അധികൃതർ പറഞ്ഞു.

Conclusion:ബൈറ്റ് മൂക്കം നഗരസഭ ചെയർമാൻ v. കുഞ്ഞൻ മാസ്റ്റർ
ഇ.ടി.വി ഭാരതി. കോഴിക്കോട്
Last Updated : Jul 10, 2019, 9:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.