കോഴിക്കോട്: 'ഹരിത' നേതാക്കൾക്ക് പിന്തുണ അറിയിച്ച് എംഎസ്എഫിൻ്റെ 12 ജില്ല കമ്മിറ്റികൾ രംഗത്ത്. സ്ത്രീത്വത്തെ അപമാനിച്ച എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് ജില്ലാ കമ്മിറ്റികൾ കത്ത് നൽകി.
ഹരിത നേതാക്കൾ വനിത കമ്മിഷന് പരാതി നൽകിയതിന് തൊട്ടടുത്ത ദിവസമാണ് നടപടി ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ കത്ത് അയച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ഉൾപ്പെടെ 12 ജില്ല കമ്മിറ്റികളാണ് കത്തയച്ചത്.
വിവാദങ്ങൾക്കിടെ എംഎസ്എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് എപി അബ്ദുസമദ് നേരത്തേ രാജിവച്ചിരുന്നു. മുസ്ലിം ലീഗിന്റെ സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിലപാടിൽ പ്രതിഷേധിച്ചാണ് പദവി രാജിവയ്ക്കുന്നതെന്ന് രാജിക്കത്തിൽ സമദ് അറിയിച്ചു. ഹരിതയുടെ പ്രവര്‍ത്തനം മരവിപ്പിച്ച ലീഗിൻ്റെ തീരുമാനത്തിൽ നിരവധി നേതാക്കൾ അസംതൃപ്തരാണെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പേർ ഇനിയും രാജിവച്ചേക്കുമെന്നും സൂചനയുണ്ട്.
READ MORE: 'കെആര്‍ ഗൗരിയാണ് എന്റെ ഹീറോ!': ലീഗിനെ വിമർശിച്ച് ഫാത്തിമ തെഹ്ലിയ