തിരുവനന്തപുരം : ശനിയാഴ്‌ച രാത്രി മരിച്ച മോഹനൻ വൈദ്യരുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. ആധുനിക ചികിത്സാ രീതികൾക്കെതിരായ നിലപാടുകളിലൂടെ വിവാദങ്ങളിൽ ഇടംപിടിച്ച മോഹനൻ നായർ എന്ന മോഹനൻ വൈദ്യനെ കരമനയിലെ ബന്ധു വീട്ടില്‍ ശനിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ALSO READ: മോഹനൻ വൈദ്യർ അറസ്റ്റിൽ
രണ്ടു ദിവസം മുമ്പ് ഇവിടെ എത്തിയ മോഹനൻ വൈദ്യർക്ക് പനിയും ഛർദ്ദിയും ശ്വാസതടസവും ഉണ്ടായിരുന്നു. കുഴഞ്ഞുവീണപ്പോൾ ബന്ധുക്കൾ നാട്ടുകാരെ വിവരമറിയിക്കുകയും പൊലീസെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി മാറ്റി.
ALSO READ: മോഹനൻ വൈദ്യർ റിമാൻഡിൽ
കൊട്ടാരക്കര സ്വദേശിയായ മോഹനൻ വൈദ്യർ ചേർത്തലയിൽ ആയിരുന്നു താമസിച്ചിരുന്നത്. കൊവിഡിനെതിരെ ഫലപ്രദമായ ചികിത്സയുണ്ടെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചികിത്സ നടത്തുകയും ചെയ്‌തതിനെത്തുടർന്ന് ഇദ്ദേഹത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.