ETV Bharat / state

അയോഗ്യതയിലൂടെ തകർക്കാൻ ശ്രമം, 'യോഗ്യ'നെന്ന് തെളിയിച്ച് രാഹുൽ ഗാന്ധി; വടി കൊടുത്ത് അടിവാങ്ങി ബിജെപി

അയോഗ്യത നടപടി സുപ്രീം കോടതി സ്റ്റേ ചെയ്‌തതോടെ പ്രതിപക്ഷ നിരയിൽ രാഹുൽ ഗാന്ധി കൂടുതൽ കരുത്തനായി എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.

rahul follo  രാഹുൽ ഗാന്ധി  Rahul Gandhi  രാഹുൽ ഗാന്ധി അയോഗ്യത  നരേന്ദ്ര മോദി  ബിജെപി  BJP  രാഹുൽ ഗാന്ധിയുടെ അയോഗ്യത നീക്കി  സുപ്രീം കോടതി  Disqualification of Rahul Gandhi removed  സൂറത്ത് കോടതി
രാഹുൽ ഗാന്ധി
author img

By

Published : Aug 4, 2023, 3:46 PM IST

കോഴിക്കോട് : അപകീർത്തി കേസിൻ്റെ വിധി രാഹുൽ ഗാന്ധിയെ കരുത്തനാക്കി എന്നതാണ് പൊതുവിലയിരുത്തൽ. പ്രധാനമന്ത്രിക്കെതിരെ ശബ്‌ദിച്ചതിൻ്റെ പേരിൽ ഒന്നുമല്ലാതാക്കാൻ ശ്രമിച്ച രാഹുൽ പ്രതിപക്ഷ നിരയിൽ ഒന്നാമനാകുന്നു. നരേന്ദ്രമോദിയെ അധികാരത്തിൽ എത്തിച്ച രണ്ട് പൊതുതെരഞ്ഞെടുപ്പുകളിൽ രാഹുൽ ഗാന്ധി ഒരുപാട് പഴി കേട്ടു, പരാജയപ്പെട്ടു. ഒടുവിൽ കരുത്ത് പ്രാപിക്കാൻ മോദി തന്നെ കാരണക്കാരനായി എന്ന് പറയാം.

ഭാരത് ജോഡോ യാത്രയോടെ ജനപ്രീതി വർധിപ്പിച്ച രാഹുലിന് അയോഗ്യത വന്നത് കോൺഗ്രസ് പ്രസ്ഥാനത്തെ തെല്ലൊന്നുമല്ല തളർത്തിയത്. എന്നാൽ കർണാടകയിലെ തിരിച്ചുവരവ് ഊർജ്ജം നൽകി. പിന്നാലെ രൂപീകരിച്ച 'ഇന്ത്യ'ക്ക് കരുത്തേകാൻ രാഹുൽ കൂടി സർവ്വ സജ്ജനാകുന്നു. ബിജെപി വടി കൊടുത്ത് വാങ്ങിയ അടിയായി സുപ്രീം കോടതി വിധിയെ വിലയിരുത്താം.

രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതോടെ ഒഴിഞ്ഞ് കിടന്ന വയനാട് ലോക്‌സഭ മണ്ഡലത്തിന് ഇത് വലിയ ആശ്വാസമാണ്. ജന്മനാട്ടിൽ അടിതെറ്റും എന്ന് മനസിലാക്കിയതോടെ ആയിരിക്കാം വയനാട്ടിലും രാഹുൽ കളത്തിലിറങ്ങിയത്. അത് കേരളത്തിലെ ജനവിധിയിൽ കോൺഗ്രസ് അനുകൂല തരംഗം സൃഷ്‌ടിക്കുന്നതിലും വലിയ ഊർജം പകർന്നു.

എന്നാൽ അപകീർത്തി കേസിൽ പരമാവധി ശിക്ഷയായ രണ്ട് വർഷം വിധിക്കപ്പെട്ടതോടെ എംപി സ്ഥാനം നഷ്‌ടമായി. പരമാവധി ശിക്ഷ സ്റ്റേ ചെയ്‌തതോടെ എംപി സ്ഥാനം തിരികെ കിട്ടാൻ പോകുകയാണ്. അയോഗ്യത നീക്കി ലോക്‌സഭ സെക്രട്ടേറിയേറ്റ് ഉത്തരവ് ഇറക്കിയാൽ രാഹുൽ വീണ്ടും വയനാടിൻ്റെ പ്രതിനിധിയാകും.

വയനാടിൽ ഉപതെരഞ്ഞെടുപ്പിൻ്റെ പ്രതീതി സൃഷ്‌ടിച്ച് കൊണ്ട് മുന്നൊരുക്കങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ രംഗത്ത് എത്തിയിരുന്നു. ഇതിന്‍റെ ഭാ​ഗമായാണ് കോഴിക്കോട് കലക്‌ട്‌റേറ്റിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക്‌സ് വോട്ടിങ് മെഷീനുകളിൽ പരിശോധനയും മോക് പോളിങും നടത്തിയത്.

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കി കവരത്തി സെഷൻസ് കോടതി വിധി പ്രസ്ഥാവം നടത്തിയതോടെ അദ്ദേഹത്തിനും എംപി സ്ഥാനം നഷ്‌ടമായിരുന്നു. എന്നാൽ ശിക്ഷ പിന്നീട് സസ്‌പെൻഡ് ചെയ്‌തതോടെ ലോക്‌സഭ സെക്രട്ടറി അയോഗ്യത നീക്കി ഉത്തരവിറക്കി.

സുപ്രീം കോടതി ഇടപെടുന്നതിന് മുമ്പ് തന്നെ സെക്രട്ടറിക്ക് ഉത്തരവ് ഇറക്കേണ്ടി വന്നു. രാഹുൽ ഗാന്ധിയുടെ കാര്യത്തിലും ലോക്‌സഭ സെക്രട്ടറിക്ക് അതുപോലെ പ്രവർത്തിക്കേണ്ടി വരും.

സ്റ്റേ നൽകി സുപ്രീം കോടതി : മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്കെതിരായ പരമാവധി ശിക്ഷയ്‌ക്കാണ് സുപ്രീം കോടതി സ്റ്റേ നല്‍കിയത്. വിചാരണ കോടതിയെ സുപ്രീം കോടതി വിമര്‍ശിക്കുകയും ചെയ്‌തിരുന്നു. ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചാണ് രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി പരിഗണിച്ചത്.

സൂറത്ത് കോടതിയുടെ വിധിയും സുപ്രീം കോടതി സ്റ്റേ ചെയ്‌തു. സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ മനു അഭിഷേക് സിങ്‌വിയാണ് രാഹുല്‍ ഗാന്ധിക്കായി ഹാജരായത്.

ALSO READ : Modi surname row | രാഹുലിന്‍റെ അയോഗ്യത നീങ്ങും ; പരമാവധി ശിക്ഷയ്ക്ക് സ്റ്റേ, വിചാരണ കോടതിക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.